/indian-express-malayalam/media/media_files/uploads/2021/06/nayanthara-2.jpg)
തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഏറെ വർഷങ്ങളായി ഇവർ പ്രണയത്തിലാണെങ്കിലും ഇതുവരെ വിവാഹക്കാര്യം ഇവർ സ്ഥിതീകരിച്ചിട്ടില്ല. ഇപ്പോഴിതാ, വിവാഹത്തെ കുറിച്ച് മനസ്സു തുറക്കുകയാണ് വിഘ്നേഷ് ശിവൻ.
/indian-express-malayalam/media/media_files/uploads/2021/01/Nayanthara-Vignesh-Sivan.jpg)
ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടയിലായിരുന്നു വിഘ്നേഷ് വിവാഹത്തെ കുറിച്ച് സംസാരിച്ചത്. എന്താണ് നയൻതാര മാഡത്തെ വിവാഹം ചെയ്യാത്തത്? ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നായിരുന്നു ആരാധകന്റെ ചോദ്യം. "വിവാഹത്തിനും മറ്റും വലിയ ചെലവ് ആകും ബ്രോ. അതുകൊണ്ട് വിവാഹത്തിനായി പണം സേവ് ചെയ്തു വയ്ക്കുന്നു, അതുപോലെ കൊറോണ പോവാൻ കാത്തിരിക്കുന്നു," എന്നാണ് വിഘ്നേഷ് ഉത്തരം നൽകുന്നത്.
Read more: സാരിയുടുത്ത് കാണാൻ ഏറെയിഷ്ടം: നയൻതാരയെ കുറിച്ച് വിഘ്നേഷ് ശിവൻ
മുൻപ് ഒരു തമിഴ് വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തിനിടയിലും വിഘ്നേഷ് ശിവന്‍ നയന്‍താരയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ''ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണമെന്നാണ് പ്ലാൻ. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നുവെന്ന് നോക്കാം. അപ്പോൾ വിവാഹം കഴിക്കാം. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം.''
/indian-express-malayalam/media/media_files/uploads/2019/12/Vignesh-Nayans.jpg)
‘നാനും റൗഡി നാന്‍ താന്‍’ (2015) എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വിഘ്നേഷ് ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
Read more: പ്രൈവറ്റ് ജെറ്റിൽ കൊച്ചിയിൽ പറന്നിറങ്ങി നയൻതാര, കൈപിടിച്ച് വിഘ്നേഷും; ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.