പ്രൈവറ്റ് ജെറ്റിൽ കൊച്ചിയിൽ പറന്നിറങ്ങി നയൻതാര, കൈപിടിച്ച് വിഘ്നേഷും; ചിത്രങ്ങൾ

നയൻതാരയുടെ മാതാപിതാക്കളെ കാണാനാണ് ഇരുവരും കൊച്ചിയിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ

നയൻതാരയും കാമുകൻ വിഘ്നേഷ് ശിവനും കൊച്ചിയിലെത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. പ്രൈവറ്റ് ജെറ്റിലാണ് ഇരുവരും കൊച്ചിയിലെത്തിയത്. വിഘ്നേഷിനൊപ്പം കൊച്ചി വിമാനത്താവളത്തിലെത്തിയ നയൻതാരയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തു വന്നിട്ടുണ്ട്.

ഒലീവ് ഗ്രീൻ ടോപ്പും ബ്ലൂ ഡെനിം ജീൻസുമാണ് നയൻതാരയുടെ വേഷം. ബ്ലാക്ക് ടീ ഷർട്ടും ഗ്രേ ഷർട്ടും ബ്ലാക്ക് ജീൻസും ധരിച്ച് കാഷ്വൽ ലുക്കിലാണ് വിഘ്നേഷ്. വിമാനത്തിൽനിന്നും വിഘ്നേഷിന്റെ കൈപിടിച്ച് നയൻതാര ഇറങ്ങുന്നതിന്റെയും, ഇരുവരും കൈകോർത്ത് നടന്നു പോകുന്നതിന്റെയും ചിത്രങ്ങളാണ് പുറത്തുവന്നിട്ടുളളത്.

Read More: ഫൈസിയുടെ ഉപ്പൂപ്പായും ഹൂറിയും ഇവിടെയുണ്ട്; പുതിയ ചിത്രങ്ങൾ

നയൻതാരയുടെ മാതാപിതാക്കളെ കാണാനാണ് ഇരുവരും കൊച്ചിയിലെത്തിയതെന്നാണ് അനൗദ്യോഗിക വിവരം. ഏതാനും ദിവസങ്ങൾക്കുശേഷം ഇരുവരും ചെന്നൈയിലേക്ക് മടങ്ങുമെന്നും റിപ്പോർട്ടുണ്ട്.

നയൻതാരയും വിഘ്നേഷും വർഷങ്ങളായി പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹം സംബന്ധിച്ച റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. സിനിമാ ലോകം ഏറെ നാളായി കാത്തിരിക്കുകയാണ് ഇരുവരും തമ്മിലുളള വിവാഹത്തിനായി. നയന്‍‌താരയോ വിഘ്നേഷോ അവരുടെ ബന്ധത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പരസ്യമായി സംസാരിക്കാറില്ല.

അടുത്തിടെ തമിഴ് വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ വിഘ്നേഷ് ശിവന്‍ നയന്‍‌താരയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ”ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണമെന്നാണ് പ്ലാൻ. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നുവെന്ന് നോക്കാം. അപ്പോൾ വിവാഹം കഴിക്കാം. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം.”

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nayanthara boyfriend vignesh shivan fly to kochi in a private jet516420

Next Story
മറ്റൊരാളുടെ കുഞ്ഞിനെ ഗർഭം ധരിച്ച എന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ കൂട്ടുകാരൻ; നീന ഗുപ്തയുടെ വെളിപ്പെടുത്തൽneena gupta, neena gupta sach kahun toh, neena gupta book, neena gupta autobiography, neena gupta satish kaushik, neena gupta marriage, neena gupta daughter, neena gupta news, neena gupta updates, നീന ഗുപ്ത, നീന ഗുപ്ത ആത്മകഥ
The moderation of comments is automated and not cleared manually by malayalam.indianexpress.com