scorecardresearch

നയൻതാരയ്ക്ക് പിറന്നാൾ സർപ്രൈസ് ഒരുക്കി വിഘ്നേശ് ശിവൻ

എന്റെ തങ്കത്തിന് തീരെ ചെറിയൊരു സർപ്രൈസ് എന്ന ക്യാപ്ഷനോടെയാണ് ഇതിന്റെ ചിത്രം വിഘ്നേശ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്

എന്റെ തങ്കത്തിന് തീരെ ചെറിയൊരു സർപ്രൈസ് എന്ന ക്യാപ്ഷനോടെയാണ് ഇതിന്റെ ചിത്രം വിഘ്നേശ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്

author-image
WebDesk
New Update
നയൻതാരയ്ക്ക് പിറന്നാൾ സർപ്രൈസ് ഒരുക്കി വിഘ്നേശ് ശിവൻ

നയൻതാരയുടെ പിറന്നാളാണ് ഇന്ന്. 34-ാം വയസ്സിലേക്ക് കടക്കുന്ന നയൻതാരയെ പിറന്നാൾ സർപ്രൈസ് ഒരുക്കി ഞെട്ടിച്ചിരിക്കുകയാണ് കാമുകൻ വിഘ്നേശ് ശിവൻ. എന്റെ തങ്കത്തിന് തീരെ ചെറിയൊരു സർപ്രൈസ് എന്ന ക്യാപ്ഷനോടെയാണ് ഇതിന്റെ ചിത്രം വിഘ്നേശ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

Advertisment

ലേഡി സൂപ്പർ സ്റ്റാർ എന്നെഴുതിയ കേക്കിൽ ക്യാമറയും ക്ലാപ്ബോർഡും അലങ്കരിച്ച മനോഹരമായൊരു കേക്കാണ് പിറന്നാൾദിനത്തിൽ നയൻതാരയ്ക്കായി വിഘ്നേശ് സർപ്രൈസായി നൽകിയത്. ഒൻപത് എന്നെഴുതിയ മറ്റൊരു കേക്കും പിറന്നാളിന് വിഘ്നേശ് ഒരുക്കിയിരുന്നു.

publive-image

publive-image

Advertisment

publive-image

publive-image

publive-image

publive-image

publive-image

കഴിഞ്ഞ പിറന്നാളിന് മനോഹരമായൊരു കുറിപ്പിലൂടെയാണ് വിഘ്നേശ് തന്റെ പ്രിയപ്പെട്ട നയൻസിന് ജന്മദിനാശംസകൾ നേർന്നത്. ”ഞാൻ മാതൃകയായി നോക്കിക്കാണുന്ന സ്ത്രീക്ക് ജന്മദിനാശംസകൾ. എന്നും ശക്തയായിരിക്കുക, സുന്ദരിയായിരിക്കുക. അതിശയകരമായ കഥകളിലൂടെ നയൻതാര എന്താണെന്ന് തെളിയിക്കുക. നിന്നെക്കുറിച്ച് എന്നും ഞാൻ അഭിമാനിക്കുന്നു. ഒരുപാട് സ്നേഹവും ബഹുമാനവും എന്റെ തങ്കമേ…” ഇതായിരുന്നു പിറന്നാൾദിന ആശംസയായി ട്വിറ്ററിലൂടെ വിഘ്നേശ് ശിവൻ നയൻസിന് നൽകിയത്.

Read: തെന്നിന്ത്യയുടെ താരറാണി, നയന്‍താരയ്ക്ക് ഇന്ന് പിറന്നാള്‍

വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും അടുപ്പത്തിലാവുന്നത്. ഇരുവരുടെയും വിവാഹത്തിനായാണ് ഇനി ആരാധകർ കാത്തിരിക്കുന്നത്.

Vignesh Shivan Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: