/indian-express-malayalam/media/media_files/uploads/2023/07/Shah-Rukh-Nayan.png)
'ജവാൻ' ചിത്രത്തെ കുറിച്ച് വിഘ്നേഷ് ശിവൻ (Image: Shah Rukh Khan, Vignesh Sivan/ Instagram)
ഷാരൂഖാനൊപ്പം 'ജവാനി'ൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരായിരിക്കുമെന്ന കാത്തിരിപ്പുകൾക്ക് വിരാമമിട്ടു കൊണ്ടാണ് ട്രെയിലർ പുറത്തിറങ്ങിയത്. തെന്നിന്ത്യൻ താരം നയൻതാരയായിരിക്കും ഷാരൂഖിനൊപ്പം 'ജവാനി'ലെത്തുക. എന്നാൽ നയൻതാരയുടെ കഥാപാത്രത്തിന്റെ പ്രത്യേകതകളെ കുറിച്ചുള്ള റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആ കഥാപാത്രത്തെ കുറിച്ചുള്ള ചില സൂചനകൾ നൽകുകയാണ് നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ.
ബോളിവുഡിലെ തന്റെ ആദ്യ ചിത്രം തന്നെ മാസ് രീതിയിൽ ഒരുക്കിയ ജവാന്റെ സംവിധായകൻ അറ്റ്ലിയെ അഭിനന്ദിച്ച് കൊണ്ട് വിഘ്നേഷ് പോസ്റ്റ് പങ്കുവച്ചിരുന്നു. ഷാരൂഖ് ഖാൻ, നയൻതാര തുടങ്ങി അഭിനേതാക്കളെയും വിഘ്നേഷ് ആശംസകളറിയിച്ചു. വിഘ്നേഷിന് നന്ദി അറിയിച്ചു കൊണ്ട് ഷാരൂഖും പോസ്റ്റ് പങ്കുവച്ചിരുന്നു. "എല്ലാം സ്നേഹത്തിനും നന്ദി വിഘ്നേഷ്. നയൻതാര അടിപൊളിയാണ്, ഞാനിത് ആരോടാണീ പറയുന്നത്. എന്നാൽ ഭർത്താവായ നിങ്ങൾ സൂക്ഷിച്ചോളൂ, അവർ പുതിയ ചില അടവുകളൊക്കെ പഠിച്ചിട്ടുണ്ട്," ഷാരൂഖ് കുറിച്ചു.
/indian-express-malayalam/media/media_files/uploads/2023/07/Vignesh-post.jpeg)
നയൻതാരയും കിങ്ഖാനുമായുള്ള പ്രണയരംഗങ്ങൾക്കായി കാത്തിരിക്കൂയെന്ന് ആരാധകരോട് പറഞ്ഞു കൊണ്ടാണ് ഷാരൂഖിന്റെ പോസ്റ്റിനുള്ള മറുപടി വിഘ്നേഷ് കുറിച്ചത്. "ഇതെല്ലാം പറഞ്ഞതിനു നന്ദിയുണ്ട് സർ. നിങ്ങൾ തമ്മിലുള്ള പ്രണയരംഗങ്ങൾ ചിത്രത്തിലുള്ളതായി ഞാൻ അറിഞ്ഞു. റോമാൻസിന്റെ രാജകുമാരനിൽ നിന്നാണ് അതെല്ലാം അവൾ പഠിച്ചത്. സ്വപ്നതുല്യമായ ഒരു ബോളിവുഡ് ഡെബ്യൂവിന്റെ സന്തോഷത്തിലാണവർ."
ജൂലൈ 10നാണ് ജവാന്റെ ട്രെയിലർ പുറത്തിറങ്ങിയത്. യൂട്യൂബിൽ 50 മില്യണിലധികം വ്യൂസ് ട്രെയിലറിന് ലഭിച്ച് കഴിഞ്ഞു. വിജയ് സേതുപതി, പ്രിയാമണി, യോഗി ബാബു, സുനിൽ ഗ്രോവർ, സാനിയ മൽഹോത്ര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. ദീപിക പദുക്കോൺ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. സെപ്തംബർ 11 ന് ജവാൻ തിയേറ്ററുകളിലെത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.