/indian-express-malayalam/media/media_files/uploads/2019/01/ajith-vidya-balan.jpg)
സൂപ്പർതാരം തല അജിത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിൽ വിദ്യാ ബാലൻ അതിഥി വേഷത്തിലെത്തുന്നു. അമിതാഭ് ബച്ചനും താപ്സി പാന്നുവും അഭിനയിച്ച 'പിങ്ക്' എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലാണ് അജിത്തിനൊപ്പം വിദ്യ ബാലൻ അഭിനയിക്കുന്നത്. വിദ്യാബാലൻ ചിത്രത്തിൽ പ്രധാനപ്പെട്ട വേഷത്തിലെത്തുന്നു എന്ന് മുൻപ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അണിയറപ്രവർത്തകർ ഇതുവരെ സ്ഥിതീകരണം നൽകിയിരുന്നില്ല. ഇപ്പോൾ വിദ്യാബാലൻ തന്നെയാണ് വാർത്ത സ്ഥിതീകരിച്ചിരിക്കുന്നത്.
"പിങ്കിന്റെ തമിഴ് റീമേക്കിൽ ഞാനും സ്പെഷ്യൽ​ അപ്പിയറൻസിൽ എത്തുന്നുണ്ട്. ഒരു ചെറിയ വേഷമാണ്. ബോണിജി (ബോണികപൂർ) നിർമ്മിക്കുന്ന ചിത്രമായത് കൊണ്ടാണ് ഞാനിത് സ്വീകരിച്ചത്. അദ്ദേഹമാണ് എനിക്കീ വേഷം ഓഫർ ചെയ്തത്. ഒരു അതിഥിവേഷമുണ്ട്, ചെയ്യാവോ എന്നദ്ദേഹം ചോദിച്ചു. എനിക്ക് പൊതുവേ റീമേക്കുകൾ ചെയ്യാൻ ഇഷ്ടമല്ല. പക്ഷേ ഇത് ഞാൻ താങ്കൾക്ക് വേണ്ടി ചെയ്യാം എന്നു പറഞ്ഞു. ഇത് ബോണിജിയ്ക്കു വേണ്ടി മാത്രം ചെയ്യുന്നതാണ്, അദ്ദേഹത്തോട് എനിക്ക് ഒരു പ്രത്യേക​ അടുപ്പമുണ്ട്," ഫിലിം ഫെയറിനു നൽകിയ അഭിമുഖത്തിൽ വിദ്യ പറയുന്നു. കഥാപാത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ താരം തയ്യാറായില്ല." എന്തായാലും ആ മൂന്നുപെൺകുട്ടികളിൽ ഒരാളല്ല ഞാൻ," എന്നാണ് കഥാപാത്രത്തെ കുറിച്ച് വിദ്യ സംസാരിച്ചത്.
Read more: തല അജിത്തിന്റെ പുതിയ ചിത്രം; ശ്വേതയായി നസ്രിയയും
ഈ വർഷം മേയ് ഒന്നിന് ചിത്രം റിലീസിന് എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. മലയാളിതാരം നസ്രിയയും ചിത്രത്തിലുണ്ടെന്നാണ് സ്ഥിതീകരിക്കാത്ത മറ്റൊരു വാർത്ത. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തപ്‌സി പന്നു അഭിനയിച്ച മിന്നല്‍ അറോറ എന്ന കഥാപാത്രത്തെയാകും നസ്രിയ അവതരിപ്പിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.
എൻടിആറിന്റെ ബയോപിക് ചിത്രമായ 'കഥാനായകുഡു'വിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് വിദ്യാ ബാലൻ ഇപ്പോൾ. ചിത്രം റിലീസ് ചെയ്യുന്നതിനു മുൻപെയാണ് ഈ അജിത്ത് ചിത്രത്തിലേക്ക് ബോണി കപൂർ വിദ്യയെ ക്ഷണിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us