തമിഴ് സിനിമയിലേക്കുള്ള നസ്രിയയുടെ തിരിച്ചുവരവ് തല അജിത്ത് ചിത്രത്തിലൂടെയാണെന്നാണ് ഏറെനാളായി തമിഴകത്തു നിന്നുവരുന്ന വാർത്തകളിലൊന്ന്. ബോളിവുഡില്‍ മികച്ച വിജയം നേടിയ ‘പിങ്ക്’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലാണ് അജിത്തിനൊപ്പം നസ്രിയ അഭിനയിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ശ്വേതയെന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നസ്രിയ അവതരിപ്പിക്കുന്നതെന്നാണ് ഏറ്റവും പുതിയ വാർത്ത. നസ്രിയയുടെ പേരിലുള്ള ഒരു ട്വിറ്റർ ഹാൻഡിൽ ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
Proudly presenting you the Character of mine in #Thala59 #Swetha #NazriyaAsSwetha pic.twitter.com/MoNeSrjYzx
— Nazriya Nazim (@Nazriya4U_) December 26, 2018
എന്നാൽ ഇക്കാര്യങ്ങളിൽ ഔദ്യോഗികസ്ഥിതീകരണങ്ങളൊന്നും തന്നെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. എച്ച്.വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിങ്കില്‍ അമിതാഭ് ബച്ചന്‍ ചെയ്ത വേഷമാണ് അജിത്ത് കൈകാര്യം ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ. തപ്‌സി പന്നു അഭിനയിച്ച മിന്നല്‍ അറോറ എന്ന കഥാപാത്രത്തെയാകും നസ്രിയ തമിഴില്‍ അവതരിപ്പിക്കുക എന്നും അഭ്യൂഹങ്ങളുണ്ട്.
Read more: തല അജിത്തിന്റെ പുതിയ ചിത്രം ആരംഭിച്ചു; നായിക നസ്രിയയോ?
തന്റെ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചോദിക്കുന്നവര്‍ക്ക് ഉടന്‍ തന്നെ ഒരു നല്ല വാര്‍ത്ത വരുന്നുണ്ട് എന്ന് ഇക്കഴിഞ്ഞ ഒക്ടോബറില്‍ നസ്രിയ തന്നെ ട്വീറ്റ് ചെയ്തിരുന്നു. ‘നേരം’, ‘രാജാ റാണി’, ‘നെയ്യാണ്ടി’, ‘വായൈ മൂടി പേസവും’ തുടങ്ങി വളരെ ചുരുക്കം ചിത്രങ്ങള്‍ കൊണ്ട് തമിഴ് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് നസ്രിയ. 2014 ല്‍ പുറത്തിറങ്ങിയ ‘തിരുമണം എന്നും നിക്കാഹ്’ ആയിരുന്നു നസ്രിയയുടെ അവസാന തമിഴ് ചിത്രം. ജയ് ആയിരുന്നു ചിത്രത്തിൽ നസ്രിയയുടെ നായകൻ.