scorecardresearch

തുടക്കകാലത്ത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പഠിച്ചത് മോഹൻലാലിൽ നിന്നാണ്; വിദ്യാ ബാലൻ പറയുന്നു

മോഹൻലാലിനൊപ്പം സെറ്റിൽ സമയം ചെലവഴിച്ചപ്പോഴുള്ള അനുഭവം പങ്കുവയ്ക്കുകയാണ് വിദ്യ ബാലൻ

മോഹൻലാലിനൊപ്പം സെറ്റിൽ സമയം ചെലവഴിച്ചപ്പോഴുള്ള അനുഭവം പങ്കുവയ്ക്കുകയാണ് വിദ്യ ബാലൻ

author-image
Entertainment Desk
New Update
Vidya Balan, Mohanlal, Chakram movie

മലയാളിയായിട്ടും മലയാള സിനിമയിൽ അഭിനയിക്കാൻ കഴിയാതെ പോയ നടിയാണ് വിദ്യ ബാലൻ. ബോളിവുഡിൽ സൂപ്പർ താരമായി ഉയരുന്നതിന് വർഷങ്ങൾക്ക് മുൻപ്, തുടക്കകാലത്ത് മോഹൻലാലിനൊപ്പം 'ചക്രം' എന്ന സിനിമയിലേക്കു വിദ്യയെ കാസ്റ്റ് ചെയ്തിരുന്നു. എന്നാൽ ആ ചിത്രം പിന്നീട് നടക്കാതെ പോവുകയും മലയാളത്തിലെ അരങ്ങേറ്റം എന്ന വിദ്യയുടെ ആഗ്രഹം നടക്കാതെ പോവുകയുമായിരുന്നു.

Advertisment

ഇപ്പോഴിതാ, മോഹൻലാലിനൊപ്പം ചക്രത്തിന്റെ സെറ്റിൽ സമയം ചെലവഴിച്ചപ്പോഴുള്ള അനുഭവം പങ്കുവയ്ക്കുകയാണ് വിദ്യ ബാലൻ. തന്റെ തുടക്കകാലത്ത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പഠിച്ചത് മോഹൻലാലിൽ നിന്നായിരുന്നു എന്ന് വിദ്യ പറയുന്നു. ഗലാട്ട പ്ലസിന് വേണ്ടി ഭരദ്വാജ് രംഗനുമായി നടത്തിയ അഭിമുഖത്തിലാണ് വിദ്യ ഇത് പറയുന്നത്.

"ഏകദേശം ആറ്, ഏഴ് ദിവസത്തോളം മോഹൻലാലിനൊപ്പം അഭിനയിച്ചു. വാനപ്രസ്ഥം, പവിത്രം തുടങ്ങിയ സിനിമകൾ കണ്ട് അദ്ദേഹത്തിന്റെ ഒരു ആരാധികയായി വളരെ അത്ഭുതത്തോടെയാണ് എത്തിയത്. എന്നാൽ അവിടെ ആ സെറ്റിൽ നിന്നാണ് മോഹൻലാലിൽ നിന്ന് ഞാൻ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പഠിച്ചത്"

Advertisment

"എത്ര സമയം കാത്തിരിക്കണമെങ്കിൽ പോലും അദ്ദേഹം സെറ്റിൽ പുസ്തകങ്ങൾ ഒന്നും വായിക്കില്ല, സ്ക്രിപ്റ്റ് പോലും അങ്ങനെ ഇരുന്ന് വായിക്കില്ല. അന്ന് അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന് എപ്പോഴും ഇതിൽ സജീവമായി ഇരിക്കണമെന്നാണ്. അപ്പോഴാണ് സംവിധായകൻ ആക്ഷൻ പറയുമ്പോൾ അതിനനുസരിച്ച് ആ മാജിക്ക് കാണിക്കാൻ സാധിക്കുകയുള്ളു എന്നാണ്" വിദ്യ പറയുന്നു.

"എപ്പോഴും അദ്ദേഹം ടീമംഗങ്ങളെ സപ്പോർട്ട് ചെയ്തിരുന്നു. ഫോക്കസ് നോക്കാൻ ഒരാൾ ടേപ്പ് വലിക്കുന്നുണ്ടെങ്കിൽ അതിന്റെ മറ്റൊരു അറ്റം പിടിച്ചു നൽകാനും മറ്റു കാര്യങ്ങൾ ചെയ്യാനും അദ്ദേഹം സഹായിക്കും, ഒരു സൂപ്പർ താരം അത് ചെയ്യുന്നത്, തുടക്കകാലത്ത് ഞാൻ പഠിച്ച വളരെ പ്രധാനപ്പെട്ട കാര്യമാണ്" വിദ്യ പറഞ്ഞു.

ലോഹിതദാസ് തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധായകൻ കമൽ ആയിരുന്നു. ദിലീപും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ഉണ്ടായിരുന്നു. സംവിധായകനും മോഹൻലാലും തമ്മിലുള്ള പ്രശ്‌നം കാരണം രണ്ടാഴ്ചത്തെ ഷൂട്ട് ഇടയിൽ പലപ്പോഴും ക്യാൻസൽ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും വിദ്യ പറയുന്നുണ്ട്.

'ചക്രം' പിന്നീട് പൃഥ്വിരാജിനെയും മീര ജാസ്മിനേയും പ്രധാനകഥാപാത്രങ്ങളാക്കി ലോഹിതദാസ് തന്നെ ചിത്രം സംവിധാനം ചെയ്തിരുന്നു. ചന്ദ്രഹാസൻ എന്ന ലോറി ഡ്രൈവറുടേയും ഇന്ദ്രാണി എന്ന പെൺകുട്ടിയുടേയും പ്രണയമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. എന്നാൽ ചിത്രം വലിയ വിജയമായില്ല.

Also Read: വിന്റേജ് സുന്ദരി; അമ്മയുടെ പഴയകാലചിത്രം പങ്കുവച്ച് താരം

Mohanlal Vidya Balan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: