scorecardresearch

'ചേട്ടന്‍ പൊളിയല്ലേ'; വിധു നല്‍കിയ രസകരമായ അടിക്കുറിപ്പ് ഏറ്റെടുത്ത് ആരാധകര്‍

ബാങ്കോക്ക് യാത്രക്കിടയില്‍ പകര്‍ത്തിയ ചിത്രത്തിനു വിധു നല്‍കിയിരിക്കുന്ന അടിക്കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ബാങ്കോക്ക് യാത്രക്കിടയില്‍ പകര്‍ത്തിയ ചിത്രത്തിനു വിധു നല്‍കിയിരിക്കുന്ന അടിക്കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

author-image
Entertainment Desk
New Update
Vidhu Pratap, Malayalam Movie, Singer

ഗായകന്‍ എന്നതിലുപരി ഒരു നല്ല എന്റടെയ്‌നര്‍ കൂടിയാണ് വിധു പ്രതാപ്. സോഷ്യല്‍ മീഡിയയില്‍ രസകരമായ വീഡിയോകള്‍ വിധു ആരാധകര്‍ക്കായി പങ്കുവയ്കാറുണ്ട്. ബാങ്കോക്ക് യാത്രക്കിടയില്‍ പകര്‍ത്തിയ ചിത്രത്തിനു വിധു നല്‍കിയിരിക്കുന്ന അടിക്കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

Advertisment

' അതെന്താ പോള്‍ ബാബറിന് മാത്രേ കിരീടം പാടുളളു' എന്ന രസകരമായ അടിക്കുറിപ്പാണ് വിധു ചിത്രത്തിനു നല്‍കിയിരിക്കുന്നത്. ബാങ്കോക്കിലെ പോള്‍ ബാബര്‍ പാലസില്‍ നിന്നു പകര്‍ത്തിയ ചിത്രമാണെന്നാണ് വ്യക്തമാകുന്നത്. 'വിധു ചേട്ടനും പറ്റും കിരീടം, വിധു രാജാവെ' തുടങ്ങിയ രസകരമായ ആരാധക കമന്റുകളും പോസ്റ്റിനു താഴെയുണ്ട്.

ഹൃദ്യമായ ഗാനങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ വിധു പ്രതാപും നൃത്തത്തിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ദീപ്തിയും സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട ദമ്പതികളാണ്. നല്ല ഹ്യൂമര്‍സെന്‍സുളള ഇവരുടെ യൂട്യൂബ്, ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ക്കു വലിയൊരു ആരാധകവൃന്ദം തന്നെയാണുളളത്.

Advertisment

2008 ഓഗസ്റ്റ് 20 നാണ് ഇവരുടെ വിവാഹം നടന്നത്. ലോക്ക്ഡൗണ്‍ കാലത്താണ് വീഡിയോകള്‍ ചെയ്ത് ശ്രദ്ധ നേടുന്നത്. 1999 ല്‍ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ ' ശുക്രിയ' എന്ന ഗാനമാണ് വിധുവിനെ ഏറെ ശ്രദ്ധേയനാക്കുന്നത്. മഴവില്‍ മനോരമയിലെ ' സൂപ്പര്‍ കുടുംബം'  എന്ന ഫാമിലി റിയാലിറ്റി ഷോയിലെ വിധികര്‍ത്താവ് കൂടിയാണ് വിധു ഇപ്പോള്‍. ദീപ്തിയും വിധുവും ഒന്നിച്ചു ചെയ്ത ' വണ്‍ മിനിറ്റ്' മ്യൂസിക്ക് വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.

Singer Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: