scorecardresearch

ഇതൊക്കെ ഞങ്ങളുടെ പണി സാധനങ്ങളാണ് രാജാവേ; ചിത്രവുമായി വിധു പ്രതാപ്

ദീപ്തിയ്ക്ക് ഒപ്പമുള്ള ചിത്രവുമായി വിധു, ചിത്രത്തിന്റെ അടിക്കുറിപ്പ് ഏറ്റെടുത്ത് ആരാധകർ

ഇതൊക്കെ ഞങ്ങളുടെ പണി സാധനങ്ങളാണ് രാജാവേ; ചിത്രവുമായി വിധു പ്രതാപ്

ഹൃദ്യമായ ഗാനങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ വിധു പ്രതാപും നൃത്തത്തിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ദീപ്തിയും സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട ദമ്പതികളാണ്. നല്ല ഹ്യൂമര്‍സെന്‍സുളള ഇവരുടെ യൂട്യൂബ്, ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ക്കു വലിയൊരു ആരാധകവൃന്ദം തന്നെയാണുളളത്.

ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുളള ഒരു ഫൊട്ടൊയാണ് ശ്രദ്ധ നേടുന്നത്.   ‘ഇതൊക്കെ ഞങ്ങളുടെ പണി സാധനങ്ങളാണ് രാജാവേ’, എന്ന അടിക്കുറിപ്പ് നല്‍കിയാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. യൂട്യൂബ് വീഡിയോകള്‍ ചിത്രീകരിക്കുന്നതിനുളള ഉപകരണങ്ങള്‍ ഇരുവരുടെയും കൈയ്യില്‍ കാണാം. രസകരമായ അടിക്കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കമന്റ് ബോക്‌സില്‍ ആരാധകരോട് നന്ദി അറിയിക്കാനും വിധു മറന്നില്ല.

2008 ഓഗസ്റ്റ് 20 നാണ് ഇവരുടെ വിവാഹം നടന്നത്. ലോക്ക്ഡൗണ്‍ കാലത്താണ് വീഡിയോകള്‍ ചെയ്ത് ശ്രദ്ധ നേടുന്നത്. 1999 ല്‍ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ ‘ ശുക്രിയ’ എന്ന ഗാനമാണ് വിധുവിനെ ഏറെ ശ്രദ്ധേയനാക്കുന്നത്. മഴവില്‍ മനോരമയിലെ ‘ സൂപ്പര്‍ കുടുംബം’  എന്ന ഫാമിലി റിയാലിറ്റി ഷോയിലെ വിധികര്‍ത്താവ് കൂടിയാണ് വിധു ഇപ്പോള്‍. ഗായിക ജ്യോത്സനയ്‌ക്കൊപ്പം ദീപ്തി ചെയ്ത ‘ മായിക’ എന്ന മ്യൂസിക്ക് ആല്‍ബം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Vidhu prathap shares photo with deepthi funny caption