/indian-express-malayalam/media/media_files/uploads/2021/12/Vicky-Kaushal-5.jpg)
നവദമ്പതികളായ വിക്കി കൗശലും കത്രീന കൈഫും വിവാഹ ശേഷമുള്ള ആദ്യത്തെ ക്രിസ്മസ് ആഘോഷിച്ചു. പ്രത്യേക ദിനത്തിൽ വിക്കി തന്റെ ആരാധകരുമായി ഒരു പുതിയ ഫോട്ടോ പങ്കുവച്ചു. നവദമ്പതികൾ ക്രിസ്മസ് ട്രീയുടെ അരികിൽ ആലിംഗനം ചെയ്യുന്ന ചിത്രമാണ് വിക്കി പങ്കുവച്ചത്.
വിക്കി ക്യാമറയിലേക്ക് നോക്കുന്നില്ലെങ്കിലും കത്രീന വളരെ സന്തോഷവാനാണ്. വിക്കി ചിത്രം പോസ്റ്റ് ചെയ്തതിന് പിറകെ അദ്ദേഹത്തിന്റെ ആരാധകർ ഹാർട്ട് ഇമോജികൾ കമന്റ് ചെയ്യുകുയം ഇരുവരെയും "ക്യൂട്ട് കപ്പിൾസ്" എന്ന് ടാഗ് ചെയ്യുകയും ചെയ്തു. കുറച്ച് നാളുകൾക്ക് ശേഷമാണ് കത്രീനയ്‌ക്കൊപ്പമുള്ള വിക്കിയുടെ പുതിയ പോസ്റ്റ്. കത്രീനയൊത്തുള്ള അവസാന പോസ്റ്റ് ഒരാഴ്ച മുമ്പാണ് വിക്കി പങ്കിട്ടത്. ദമ്പതികളുടെ വിവാഹത്തിൽ നിന്നുള്ള ഫോട്ടോ ആയിരുന്നു. "സ്നേഹിക്കാനും ബഹുമാനിക്കാനും വിലമതിക്കാനും" എന്നായിരുന്നു പോസ്റ്റ് പങ്കുവെച്ചുകൊണ്ട് വിക്കി എഴുതിയത്.
കത്രീനയാകട്ടെ ചില ക്യൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. മാലിദ്വീപിലാണ് കത്രീനയും വിക്കിയും ഹണിമൂൺ ചിലവഴിച്ചത്. വിക്കിയുടെ പേരെഴുതിയ മെഹന്ദിയെക്കുറിച്ച് പറഞ്ഞുകൊണ്ട് കൈകളുടെ ചിത്രമാണ് കത്രീന പങ്കുവെച്ചത്. ഇരുവരും പരസ്പരം കൈപിടിച്ച് നിൽക്കുന്ന ചിത്രവും അവർ പങ്കുവെച്ചു.
Also Read: സാറേ ന്ന് വിളിക്കരുത്, പ്രായം കുറക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്; രണ്‍വീറിനോട് പൃഥ്വി
ഡിസംബർ ഒമ്പതിനാണ് വിക്കിയും കത്രീനയും വിവാഹിതരായത്. “ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന എല്ലാത്തിനും ഞങ്ങളുടെ ഹൃദയത്തിൽ സ്നേഹവും നന്ദിയും മാത്രം.ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും തേടുന്ന ," എന്ന് അന്ന് വിക്കിയും കത്രീനയും സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചിരുന്നു.
മേഘ്‌ന ഗുൽസാറിന്റെ സാം ബഹാദൂർ ആണ് വിക്കി ഇനി അഭിനയിക്കുന്ന ചിത്രം. ഫീൽഡ് മാർഷൽ സാം മനേക്ഷയുടെ ജീവചരിത്രമാണ് ഈ ചിത്രത്തിൽ പറയുന്നത്. സന്യ മൽഹോത്ര, ഫാത്തിമ സന ഷെയ്ഖ് എന്നിവരും ചിത്രത്തിലുണ്ടാകും.
കത്രീന അഭിനയച്ച സൂര്യവംശി വിജയകരമായി മുന്നോട്ട് പോവുന്നതിനിടെ താരത്തിന്റെ പുതിയ പ്രോജക്ട് ക്രിസ്മസ് ദിനത്തിൽ പ്രഖ്യാപിച്ചു. ശ്രീറാം രാഘവന്റെ വരാനിരിക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയ്‌ക്കൊപ്പം കത്രീന അഭിനയിക്കും.
Also Read: എന്റെ ഗുരു, സുഹൃത്ത്; ഷിബുവിനെ കുറിച്ച് മിന്നൽ മുരളി
“എനിക്ക് ശ്രീറാം സാറിനൊപ്പം ജോലിചെയ്യാൻ എപ്പോഴും ആഗ്രഹമുണ്ടായിരുന്നു, ത്രില്ലറുകൾ പ്രദർശിപ്പിക്കുന്ന ആഖ്യാനങ്ങളുടെ കാര്യത്തിൽ അദ്ദേഹം ഒരു മാസ്റ്ററാണ്, അദ്ദേഹം സംവിധാനം ചെയ്യുന്ന പടത്തിൽ അഭിനയിക്കുന്നത് ഒരു ബഹുമതിയാണ്. ഈ ചിത്രത്തിൽ വിജയ് സേതുപതിക്കൊപ്പം അഭിനയിക്കുന്നതിൽ അതിയായ ആവേശമുണ്ട്," അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.