Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

സാറേ ന്ന് വിളിക്കരുത്, പ്രായം കുറക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്; രണ്‍വീറിനോട് പൃഥ്വി

ചിരിയോടെ പൃഥ്വി പറഞ്ഞപ്പോള്‍ താനും അതേ അവസ്ഥയിലൂടെ തന്നെയാണ് കടന്നു പോകുന്നതെന്ന് രണ്‍വീറും മറുപടി പറഞ്ഞു

83 movie review, 83 review, 83 film, ranveer singh, 83 release, 83 movie rating, 83 movie cast, kabir khan, kapil dev, deepika padukone, 83 movie release

’83’ എന്ന മെഗാ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടയിലാണ് ബോളിവുഡ് സൂപ്പര്‍താരം രണ്‍വീര്‍ സിങ്ങും മലയാളത്തിന്റെ പ്രിയ നായകന്‍ പൃഥ്വിരാജും തമ്മിലുള്ള രസകരമായ സംഭാഷണം നടന്നത്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം 1983ലെ ക്രിക്കറ്റ് ലോകകപ്പ്‌ ജയത്തെക്കുറിച്ചുള്ള കഥ പറയുന്നു. അന്നത്തെ ടീം ക്യാപ്റ്റന്‍ കപില്‍ ദേവായിട്ടാണ് രണ്‍വീര്‍ വേഷമിടുന്നത്. മലയാളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളിലും ഇറങ്ങുന്ന ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂട്ടര്‍ ആണ് പൃഥ്വിരാജ്.

ക്രിക്കറ്റിനോടുള്ള തന്റെ വലിയ കമ്പവും ചിത്രം കണ്ട ശേഷം ഉണ്ടായ ആത്മവിശ്വാസവും ആണ് ’83’ കേരളത്തില്‍ അവതരിപ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പൃഥ്വി പറഞ്ഞു. സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിന്റെ കൂട്ടത്തില്‍ തന്നെ ‘സാര്‍’ എന്ന് അഭിസംബോധന ചെയ്ത രണ്‍വീറിനെ പൃഥ്വി തിരുത്തുകയും ചെയ്തു.

‘എന്നെ സാറേ എന്ന് വിളിക്കരുത്. എനിക്ക് വലിയ പ്രായമൊന്നും ആയിട്ടില്ലെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്ന ഒരു സ്റ്റേജിലാണ് ഞാന്‍ ഇപ്പോള്‍,’ ചിരിയോടെ പൃഥ്വി പറഞ്ഞപ്പോള്‍ താനും അതേ അവസ്ഥയിലൂടെ തന്നെയാണ് കടന്നു പോകുന്നതെന്ന് രണ്‍വീറും മറുപടി പറഞ്ഞു.

Ranveer Singh’s 83 Movie Review & Rating: ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റൻ കപില്‍ ദേവിന്റെയും കഥ പറയുന്ന ’83’ ഇന്ന് തിയേറ്ററുകളിലെത്തുന്നു. ചിത്രത്തില്‍ രണ്‍വീര്‍ സിങ് കപില്‍ ദേവായി അഭിനയിക്കുമ്പോള്‍ കപിലിന്റെ ഭാര്യയുടെ വേഷം അവതരിപ്പിക്കുന്നത് ദീപിക പദുക്കോൺ ആണ്.

അസീം മിശ്രയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം രാമേശ്വര്‍ എസ്. കബിര്‍ ഖാൻ, വിഷ്‍ണുവര്‍ദ്ധൻ ഇന്ദുരി, ദീപിക പദുക്കോണ്‍, സാജിഗദ് നദിയാദ്‍വാല എന്നിവർ ചേർന്ന് റിലയൻസ് എന്റര്‍ടെയ്‍ൻമെന്റ്, ഫാന്റം ഫിലിംസ്, വിബ്രി മീഡിയ, കെഎ പ്രൊഡക്ഷൻസ്, നദിയാദ്‍വാല ഗ്രാൻഡ്‍സണ്‍ എന്റര്‍ടെയ്‍ൻമെന്റ്, കബിര്‍ ഖാൻ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Read Here: 83 movie review: Ranveer Singh plays the captain’s knock in this blood rush of a movie

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj ranveer singh 83 movie release

The moderation of comments is automated and not cleared manually by malayalam.indianexpress.com