/indian-express-malayalam/media/media_files/uploads/2023/02/Vicky-Kaushal-Katrina-Kaif.jpg)
Source/Instagram
2021ൽ വിവാഹിതരാകുന്നതു വരെ തങ്ങളുടെ പ്രണയബന്ധം വളരെ രഹസ്യമായി വച്ചിരുന്നവരാണ് ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും. വിവാഹത്തിനു ശേഷം പല ചിത്രങ്ങളുടെയും പ്രമോഷനായെത്തുമ്പോൾ താരങ്ങൾ അവരുടെ വ്യക്തി ജീവിതത്തെ കുറിച്ച് വാചാലരാകാറുണ്ട്. 'സറാ ഹട്ട്കെ സറാ ബച്ച്കെ' എന്ന ചിത്രത്തിന്റെ പ്രമോഷനെത്തിയ വിക്കിയോട് വീട്ടിൽ തങ്ങളെ തേടിയെത്തുന്ന തിരക്കഥകളെക്കുറിച്ച് പരസ്പരം സംസാരിക്കാറുണ്ടോ എന്ന ചോദ്യം ഉയർന്നു. വീട്ടിൽ സ്ഥിരമായി നടക്കുന്ന ഒരു സംഭാഷണമാണിതെന്നാണ് വിക്കി ഇതിനു മറുപടിയായി പറഞ്ഞത്. പല ഗാനരംഗങ്ങൾക്കുമായി താൻ പരിശീലനം നേടുമ്പോൾ അതു കാണാനും തന്റെ തെറ്റുകൾ കണ്ടെത്താനും കത്രീനയ്ക്ക് ഇഷ്ടമാണെന്നും വിക്കി കൂട്ടിച്ചേർത്തു.
"ഏതെങ്കിലും ചിത്രത്തിൽ എനിക്ക് നൃത്തം രംഗമുണ്ടെങ്കിൽ അതിന്റെ പരിശീലനം കത്രീനയ്ക്ക് കാണണം. കാരണം അവർ ഡാൻസ് ചെയ്യാൻ മിടുക്കിയാണ്. പരിശീലനം നേടുന്ന വീഡിയോ കാണിക്കുമ്പോൾ എനിക്ക് പേടിയാണ്. അതിലൊരു 36,000 പ്രശ്നങ്ങൾ കണ്ടുപിടിക്കും. എന്റെയും കയ്യും കാലും ആങ്കിളുമൊന്നും ശരിയല്ലെന്നും അതെല്ലാം കൃത്യമാക്കണമെന്നും പറയും," വിക്കി പറയുന്നു.
പുതിയ സിനിമകൾ വരുമ്പോൾ അതിനെക്കുറിച്ച് തങ്ങൾ പരസ്പരം ചർച്ച ചെയ്യാറുണ്ടെന്നും വിക്കി പറഞ്ഞു. "ഞങ്ങൾ ഒരുപാട് സംസാരിക്കും. എന്തെങ്കിലും പുതിയ തിരക്കഥ വന്നാലും പുതിയ ചിത്രം തിരഞ്ഞെടുക്കണമെങ്കിലും ഞങ്ങൾ ഒന്നിച്ച് ചർച്ച ചെയ്യും," വിക്കി പറയുന്നു. സിനിമകളെ കുറിച്ചുള്ള ചർച്ചകൾ വീട്ടിൽ സ്ഥിരമായി നടക്കുന്ന കാര്യമാണെന്നും താരം കൂട്ടിച്ചേർത്തു. "അവർ ഒരു മികച്ച നടിയാണ്. കഠിനാധ്വാനം കൊണ്ട് സിനിമാമേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്."
2022ൽ കോഫി വിത്ത് കരണിൽ പങ്കെടുക്കാനെത്തിയ കത്രീന, വിക്കി കൗശലുമായുള്ള തന്റെ പ്രണയകഥ പറഞ്ഞിരുന്നു. "എനിക്ക് അദ്ദേഹത്തെക്കുറിച്ച് ഒന്നും തന്നെ അറിയില്ലായിരുന്നു. പേര് മാത്രം കേട്ടിട്ടുണ്ട്, എന്നാൽ കൂടെ പ്രവർത്തിക്കാൻ സാധിച്ചട്ടുണ്ടായിരുന്നില്ല. പിന്നീട് ഞങ്ങൾ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്തു," കത്രീനയുടെ വാക്കുകളിങ്ങനെയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.