scorecardresearch

അമ്മമാർ തമ്മിൽ കലഹമോ?; നീതു കപൂറിന്റെ പോസ്റ്റ് ചർച്ചയാകുന്നു

നീതു കപൂറിന്റെയും കത്രീനയുടെ അമ്മയുടെയും പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

Ranbir Kapoor, Katrina Kaif, Neetu Kapoor
Neetu Kapoor, Katrina Kaif/ Instagram

സോഷ്യൽ മീഡിയയിലൂടെ നീതു കപൂർ പങ്കുവച്ച പോസ്റ്റിനു നേരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. നീതു കപൂറിന്റെ മകൻ രൺബീർ കപൂറിന്റെ മുൻ കാമുകി കത്രീന കൈഫിനെ ഉദ്ദേശിച്ചാണ് പോസ്റ്റ് പങ്കുവച്ചതെന്നാണ് ഒരു വിഭാഗം ആരാധകർ സംശയിച്ചത്. കത്രീനയുടെ അമ്മയും സമാന രീതിയിലുള്ള​ പോസ്റ്റ് പങ്കുവച്ചത് സംശയങ്ങളുടെ അളവ് വർധിപ്പിച്ചു. നീതു കപൂറിനു നൽകിയ മറുപടിയാണതെന്നാണ് സോഷ്യൽ മീഡിയ കരുതിയത്. എന്നാൽ പിന്നീട് കത്രീനയുടെ അമ്മ ആരോപണം നിഷേധിച്ച് രംഗത്തു വന്നു.

“ഏഴു വർഷം നിങ്ങളുമായി പ്രണയത്തിലായിരുന്നെന്ന് വിചാരിച്ച് അവൻ നിന്നെ വിവാഹം ചെയ്യണമെന്നില്ല. എന്റെ അങ്കിൾ 6 വർഷം മെഡിസിൻ പഠിച്ചു, പക്ഷെ ഇന്ന് അദ്ദേഹം ഒരു ഡിജെ ആണ്” നീതു കപൂർ തന്റെ പോസ്റ്റിൽ പറയുന്നതിങ്ങനെ. കുറച്ചു സമയങ്ങൾക്കു ശേഷം കത്രീനയുടെ അമ്മയും ബഹുമാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കുറിപ്പ് പങ്കുവയ്ക്കുകയുണ്ടായി. “കാവൽക്കാരനെയും മേലധികാരിയെയും ഒരു പോലെ കാണണമെന്നാണ് എന്നെ പഠിപ്പിച്ചിരിക്കുന്നത്” എന്നാണ് സൂസന്നയുടെ പോസ്റ്റ്. തനിക്ക് ഇഷ്ടപ്പെട്ട ഒരു വാചകം നിങ്ങളുമായി പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്ന് പിന്നീട് അവർ വിശദമാക്കി. ഇത് ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചല്ല ഷെയർ ചെയ്തതെന്നും സൂസന്ന കുറിച്ചു.

‘കൃത്യമായ മറുപടി, മകളെ പോലെ തന്നെ അമ്മയും, രണ്ടു പേരോടും സ്നേഹവും ബഹുമാനവും’ മാത്രം എന്നാണ് ഒരു ആരാധകൻ സൂസന്നയുടെ പോസ്റ്റിനു താഴെ കുറിച്ചത്. ‘നിങ്ങൾ ആരെയൊക്കെ കുറിച്ചാണോ പറയുന്നത് അവർ ഇപ്പോൾ സന്തോഷത്തോടെ കഴിയുകയല്ലേ’ എന്നാണ് മറ്റൊരാൾ ചോദിച്ചത്.

വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമാണ് രൺബീറും കത്രീനയും വേർപിരിഞ്ഞത്. ഡിസംബർ 2021ൽ നടൻ വിക്കി കൗശലുമായി കത്രീന കൈഫ് വിവാഹിതയായി. ആലിയ- രൺബീർ താരങ്ങളുടെ വിവാഹം 2022 ഏപ്രിലിലായിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Katrina kaifs mother clarifies after netizens assumed her respect post was aimed at neetu kapoor