/indian-express-malayalam/media/media_files/uploads/2020/01/veena-nandakumar.jpg)
‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നായികയാണ് വീണ നന്ദകുമാർ. ചിത്രം ഹിറ്റായതോടെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരും വീണയ്ക്കുണ്ട്. തന്റെ ആദ്യകാലപ്രണയ അനുഭവങ്ങളെ കുറിച്ചു തുറന്നു പറയുകയാണ് വീണ.
ചെറുപ്പത്തിൽ അധികം സൗന്ദര്യമില്ലാത്ത കുട്ടിയായിരുന്നു താനെന്നും തന്റെ ആദ്യ പ്രണയങ്ങളെല്ലാം ആ സൗന്ദര്യമില്ലായ്മയിൽ മുങ്ങിപ്പോവുകയായിരുന്നെന്നും വീണ പറയുന്നു. "സ്കൂൾ കാലഘട്ടത്തിലാണല്ലോ ആൺകുട്ടികളോട് ക്രഷും ഇൻഫാക്ച്വേഷൻ എന്നൊക്കെ വിളിക്കുന്ന പ്രണയം തോന്നുക. പലരോടും ഞാനത് തുറന്നു പറഞ്ഞപ്പോൾ നെഗറ്റീവായിരുന്നു മറുപടി. വീണ്ടും മറുപടി നെഗറ്റീവ് ആയാലോ എന്നുകരുതി ചിലരോട് ഞാനത് പറയാതെ ഉള്ളിൽ തന്നെ വെച്ചു."
തന്റെ പ്രണയം നിരസിച്ച പയ്യൻ തനിക്ക് പതിനെട്ട് വയസായപ്പോൾ പ്രണയാഭർത്ഥ്യനയുമായി വന്നതാണ് കഥയിലെ ട്വിസ്റ്റ് എന്നും വീണ പറയുന്നു. "സൗന്ദര്യം മാത്രം നോക്കിയല്ല പ്രണയിക്കേണ്ടത് എന്ന മറുപടി കൊടുത്ത് ഞാനവനെ പറഞ്ഞുവിട്ടു." വനിത മാഗസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വീണ.
Read more: ഭാവിവരനെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ പങ്കുവച്ച് വീണ നന്ദകുമാർ
View this post on InstagramA post shared by Veena Nandakumar (@veena_nandakumar) on
“എന്നെ ഞാനായി ഉൾകൊള്ളുന്ന ആളായിരിക്കണം. എന്റെ സ്വാതന്ത്ര്യങ്ങളിൽ കൈകടത്താതെ ശ്വസിക്കാനുള്ള സ്പെയ്സ് എനിക്കു നൽകുന്ന ആളെ മാത്രമേ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കൂ. അയാളും ഹാപ്പിയായിരിക്കണം, ഞാനും ഹാപ്പിയായിരിക്കണം. അതിലപ്പുറം വലിയ സങ്കൽപ്പങ്ങളൊന്നുമില്ല,” ഭാവിവരനെ കുറിച്ചുള്ള തന്റെ സങ്കൽപ്പം മുൻപൊരു അഭിമുഖത്തിൽ വീണ പങ്കുവച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.