Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

ഭാവിവരനെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ പങ്കുവച്ച് വീണ നന്ദകുമാർ

സ്വാതന്ത്ര്യങ്ങളിൽ കൈകടത്താതെ ശ്വസിക്കാനുള്ള സ്പെയ്സ് എനിക്കു നൽകുന്ന ആളായിരിക്കണം

veena nadakumar, വീണ നന്ദകുമാർ, kettyolanu ente malakaha, കെട്ട്യോളാണ് എന്റെ മാലാഖ, veena nadakumar photos, kettyolanu ente malakaha actress veena photos, asif ali, actor asif ali, ആസിഫ് അലി, iemalayalam, ഐഇ മലയാളം, Indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം

‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നായികയാണ് വീണ നന്ദകുമാർ. ചിത്രം ഹിറ്റായതോടെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരും വീണയ്ക്കുണ്ട്. ഭാവിവരൻ എങ്ങനെയായിരിക്കണം, എന്തൊക്കെയാണ് സങ്കൽപ്പങ്ങൾ എന്ന ചോദ്യത്തിന് വീണ നൽകിയ ഉത്തരമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.

“എന്നെ ഞാനായി ഉൾകൊള്ളുന്ന ആളായിരിക്കണം. എന്റെ സ്വാതന്ത്ര്യങ്ങളിൽ കൈകടത്താതെ ശ്വസിക്കാനുള്ള സ്പെയ്സ് എനിക്കു നൽകുന്ന ആളെ മാത്രമേ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കൂ. അയാളും ഹാപ്പിയായിരിക്കണം, ഞാനും ഹാപ്പിയായിരിക്കണം. അതിലപ്പുറം വലിയ സങ്കൽപ്പങ്ങളൊന്നുമില്ല,” ഭാവിവരനെ കുറിച്ച് വീണ പങ്കുവയ്ക്കുന്ന ചിന്തകൾ ഇങ്ങനെ.

മുൻപ്, രണ്ടെണ്ണം അടിച്ചാൽ ഞാൻ നന്നായി സംസാരിക്കും എന്ന വീണയുടെ തുറന്നു പറച്ചിലും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

“ചില സമയങ്ങളിൽ എനിക്ക് തോന്നിയാൽ ഞാൻ ചിലപ്പോൾ കുറേ സംസാരിക്കും. ചിലപ്പോൾ ഒട്ടും സംസാരിക്കില്ല. രണ്ടെണ്ണം അടിച്ചു കഴിഞ്ഞാൽ കുറേ സംസാരിക്കും. അത്ര വലിയ കപ്പാസിറ്റിയൊന്നും ഇല്ല. ഞാൻ കുറച്ചായിട്ടേ ഉള്ളൂ ഇതൊക്കെ തുടങ്ങിയിട്ട്. ബിയറാണ് ഇഷ്ടം. രണ്ടെണ്ണം അടിച്ചാൽ സംസാരിക്കും. ഒരെണ്ണം അടിച്ചാലും മതി,” റെഡ് എംഎമ്മിനു നൽകിയ അഭിമുഖത്തിലായിരുന്നു വീണയുടെ തുറന്നു പറച്ചിൽ.

പൊതുവെ ഒരു പെൺകുട്ടി, അല്ലെങ്കിൽ ഒരു നായിക മദ്യപിക്കുന്ന കാര്യം പറയുമ്പോൾ മുഖം ചുളിക്കുന്ന പ്രേക്ഷകർ ഇക്കുറി കൈയടിയോടെയാണ് വീണയെ സ്വാഗതം ചെയ്തത് എന്നതാണ് മറ്റൊരു കാര്യം. ഇത്രയും ബോൾഡ് ആയി കാര്യങ്ങൾ സംസാരിക്കുന്ന പെൺകുട്ടിക്ക് കൈയടി എന്നായിരുന്നു കൂടുതൽ​ പേരും പറഞ്ഞത്.

Read more: രണ്ടെണ്ണം അടിച്ചാൽ ഞാൻ നന്നായി സംസാരിക്കും; ആസിഫ് അലിയുടെ നായിക പറയുന്നു

ഇതേ അഭിമുഖത്തിൽ തന്നെ താൻ നാല് തവണ പ്രണയിച്ചിട്ടുണ്ടെന്നും മുന്നോട്ട് പോകില്ല എന്ന് തോന്നുമ്പോൾ താൻ തന്നെയാണ് ബന്ധങ്ങൾ​ അവസാനിപ്പിക്കാറുള്ളതെന്നും വീണ പറയുന്നു. മുംബൈയിൽ​ ജനിച്ചു വളർന്ന വീണയുടെ രണ്ടാമത്തെ ചിത്രമാണ് ‘കെട്ട്യോൾ ആണെന്റെ മാലാഖ’. ആദ്യ ചിത്രം ‘കടങ്കഥ’ ആയിരുന്നു. ഇനി തിയേറ്ററുകളിൽ എത്താനുള്ളത് കോഴിപ്പോര് എന്ന ചിത്രമാണ്. കേരളത്തിൽ​ ഒറ്റപ്പാലമാണ് വീണയുടെ നാട്.

Read more: എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തര്വോ;’ ആസിഫ് അലിയോട് നായികയ്ക്ക് ചോദിക്കാനുള്ളത്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Veena nandhakumar sharing thoughts on marriage

Next Story
ഇതാര് ജലകന്യകയോ? അഹാനയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയAhaana Krishna, Ahaana krishna photos, Ahaana krishna latest photos, Ahaana krishna films, അഹാന കൃഷ്ണ,​ അഹാന ചിത്രങ്ങൾ, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com