/indian-express-malayalam/media/media_files/2025/02/17/mqOFPyjf86JpIh46Bs2h.jpg)
വാഴ്‌ക്കൈ എന്നു തുടങ്ങുന്ന ഗാനത്തിൻ്റെ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്
സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ നായികാനായകന്മാരാവുന്ന 'പൈങ്കിളി'യിലെ പുതിയ ഗാനം എത്തി. അടുത്തിടെ ശ്രദ്ധേയമായ 'ഹാർട്ട് അറ്റാക്ക്', 'ബേബി' എന്നീ ഫാസ്റ്റ് നമ്പറുകൾക്ക് പിന്നാലെ എത്തിയിരിക്കുന്ന ഗാനം ഏറെ വേറിട്ടുനിൽക്കുന്നതാണ്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസാണ് ഈണം നൽകിയിരിക്കുന്നത്. ദിവ്യ രാജ മാസൻ ആണ് ഗായകൻ.
'വാഴ്‌ക്കൈ ' എന്ന് തുടങ്ങുന്ന തമിഴ് ഗാനത്തിൻ്റെ വീഡിയോ ആണ് റിലീസ് ആയിരിക്കുന്നത്. വേറിട്ട ഒരു പ്രണയ കഥയുമായി പ്രേക്ഷകരിൽ രസം നിറച്ചിരിക്കുകയാണ് 'പൈങ്കിളി' എന്ന ചിത്രം.
സിനിമയുടെ ട്രെയിലറും പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. തികച്ചും പുതുമയാർന്നൊരു ലവ് സ്റ്റോറിയാണ് ചിത്രം. വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് പൈങ്കിളി നിർമിച്ചിരിക്കുന്നത്. അർജുൻ സേതുവിന്റെ ക്യാമറയും ജസ്റ്റിൻ വർഗീസിന്റെ സംഗീതവും ചിത്രത്തിന്റെ മൊത്തത്തിലുള്ള ലൗഡ് സ്വഭാവത്തോട് നീതി പുലർത്തിയിട്ടുണ്ട്. കിരൺ ദാസാണ് ചിത്രത്തിന്റെ എഡിറ്റർ.
പ്രേക്ഷകരെ രസിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പൈങ്കിളി എത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ലോജിക്കിന്റെ കണ്ണുകൊണ്ട് ഈ ചിത്രത്തെ കാണാനാവില്ല. അൽപ്പം കിറുക്കുള്ള മനുഷ്യർ, അവർ കടന്നുപോവുന്ന വിചിത്രമായ ചില കഥാസന്ദർഭങ്ങൾ... അങ്ങനെ മൊത്തത്തിൽ അൽപ്പം വിചിത്രമാണ് പൈങ്കിളിയിലെ ലോകം. ആ എക്സെൻട്രിസിറ്റി തന്നെയാണ് പൈങ്കിളിയുടെ മർമ്മം എന്നു തിരിച്ചറിഞ്ഞാണ് സിനിമ കാണുന്നതെങ്കിൽ ഒരോളത്തിൽ ചിരിച്ചും രസിച്ചും പ്രേക്ഷകനു മുന്നോട്ടുപോവാനാവും. അതല്ല, 'ഓവർഡോസ് കോമഡിയും' ലൗഡ് പ്രകടനങ്ങളുമൊക്കെ അത്ര പിടിക്കാത്തവരാണെങ്കിൽ പൈങ്കിളി നിങ്ങളെ നിരാശരാക്കിയേക്കാം.
ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.