scorecardresearch

നടന്മാരായ വരുൺ തേജയ്ക്കും രാം ചരണിനും കോവിഡ്

കുറച്ചു ദിവസങ്ങൾക്കു മുൻപ് കുടുംബാംഗങ്ങൾക്കായി രാം ചരൺ ഒരുക്കിയിരുന്ന ക്രിസ്മസ് പാർട്ടിയിൽ വരുൺ തേജും പങ്കെടുത്തിരുന്നു

കുറച്ചു ദിവസങ്ങൾക്കു മുൻപ് കുടുംബാംഗങ്ങൾക്കായി രാം ചരൺ ഒരുക്കിയിരുന്ന ക്രിസ്മസ് പാർട്ടിയിൽ വരുൺ തേജും പങ്കെടുത്തിരുന്നു

author-image
Entertainment Desk
New Update
Ram Charan, Ram Charan coronavirus, Ram Charan corona, Ram Charan covid, chiranjeevi, Ram Charan covid19, Ram Charan teja , varun tej konidela, varun tej covid positive, covid 19, celebs with covid 19, ram charan, latest tollywood news

തെലുങ്ക് താരം വരുൺ തേജിന് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. "ചെറിയ ലക്ഷണങ്ങളെ തുടർന്ന് ടെസ്റ്റ് ചെയ്തപ്പോൾ കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഞാനിപ്പോൾ ആവശ്യമായ മുൻകരുതലുകൾ എല്ലാം എടുത്ത് ക്വാറന്റൈയിനിലാണ്. ഉടനെ മടങ്ങിവരും. എല്ലാവരുടെയും സ്നേഹത്തിന് നന്ദി," വരുൺ ട്വിറ്ററിൽ കുറിച്ചു.

Advertisment

വരുണിന്റെ ബന്ധുവും നടനുമായ രാം ചരണിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തനിക്ക് ലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നുവെന്നും എന്നാൽ ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണെന്നും രാം ചരണും ട്വീറ്റ് ചെയ്തിരുന്നു.

Advertisment

ഉടനെ സുഖം പ്രാപിച്ച് തിരിച്ചെത്തുമെന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ താനുമായി ഇടപെട്ടവർ കോവിഡ് ടെസ്റ്റ് എടുക്കമെന്നും രാം ചരൺ പോസ്റ്റിൽ അഭ്യർത്ഥിച്ചിരുന്നു.

കുറച്ചു ദിവസങ്ങൾക്കു മുൻപ് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി രാം ചരൺ ക്രിസ്മസ് പാർട്ടി ഒരുക്കിയിരുന്നു. ഇതിൽ വരുൺ തേജ്, അല്ലു അർജുൻ എന്നിവരും പങ്കെടുത്തിരുന്നു.

Read more: കൊറോണക്കാലം ‘ഇടിച്ചു’ തീർത്ത് വരുൺ തേജ്

Covid Ram Charan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: