/indian-express-malayalam/media/media_files/uploads/2020/02/unnimaya-prasad-shares-actor-vinayakan-and-vavunni-pictures-trance-346595.jpg)
പൊന്നുമകളുടെ ജീവന് വേണ്ടി മനമുരുകി പ്രാര്‍ത്ഥിക്കുന്ന അച്ഛന്‍. ഒടുവില്‍ അവള്‍ ഈ ലോകത്തോട് വിട പറയുമ്പോള്‍ അവളുടെ ചേതനയറ്റ ശരീരം കുഴിമാടത്തില്‍ നിന്നും എടുത്തു കൊണ്ട് പോയി, അവള്‍ക്ക് ഭേദമാകും എന്ന് പറഞ്ഞു വിശ്വസിപ്പിച്ച രോഗശാന്തി ശുശ്രൂഷകനോട് തന്‍റെ കുഞ്ഞിനെ ഭേദപ്പെടുത്തി തരാന്‍ ആവശ്യപ്പെടുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് കഴിഞ്ഞ വ്യാഴാഴ്ച തിയേറ്ററുകളില്‍ എത്തിയ 'ട്രാന്‍സ്' എന്ന ചിത്രത്തിലെ ഹൃദയഭേദകമായ രംഗമാണിത്.
പനി ബാധിച്ച മകളെ ഡോക്ടറെ കാണിക്കാം എന്ന് പറയുന്ന ഭാര്യയ്ക്ക് ചെവി കൊടുക്കാത്ത, രോഗശാന്തി ശുശ്രൂഷയില്‍ കഠിനമായി വിശ്വസിച്ച് ഒടുവില്‍ മകളെ നഷ്ടപ്പെട്ട് സര്‍വ്വം തകരുന്ന അച്ഛനായി ചിത്രത്തില്‍ എത്തുന്നത് വിനായകന്‍ ആണ്. മകളായി എത്തിയത് വാവുണ്ണിയും. ഇരുവരും ചേര്‍ന്നുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്.
നടി ഉണ്ണിമായയാണ് ഈ ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റാഗ്രമിലൂടെ പങ്കു വച്ചത്. 'കർത്താവേ എന്ന് വിളിച്ചുള്ള ആ കരച്ചിൽ നെഞ്ചിലാ പതിച്ചത്,' 'മികച്ച ചിത്രം,' 'അസാമാന്യമായ അഭിനയം' തുടങ്ങിയ പ്രതികരണങ്ങള്‍ ആണ് ചിത്രങ്ങളുടെ താഴെ കമന്റുകളായി വരുന്നത്.
Read Here: Trance Movie Review: ധീരമായ പരീക്ഷണം, 'ട്രാന്‍സ്' റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.