/indian-express-malayalam/media/media_files/uploads/2019/07/shane-nigam-Ullasam.jpg)
ഷെയിൻ നിഗത്തെ നായകനാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന 'ഉല്ലാസം' എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ഊട്ടിയിൽ പുരോഗമിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയിൻ നിഗം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
കെെതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കെെതമറ്റം,ക്രിസ്റ്റി കെെത മറ്റം എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രവീൺ ബാലകൃഷ്ണൻ ആണ്. 'അരവിന്ദന്റെ അതിഥികൾ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രാഹകൻ. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായിക.
സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബി കെ ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകരുന്നു. തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്ത നൃത്തസംവിധായകനായ ബാബ ഭാസ്കർ നൃത്തചുവടുകൾ ഒരുക്കുന്ന ആദ്യ മലയാളം ചിത്രം എന്ന പ്രത്യേകതയും 'ഉല്ലാസ'ത്തിനുണ്ട്. 'കാല', 'മാരി', 'പേട്ട', 'സിംഗം'തുടങ്ങിയ ചിത്രങ്ങൾക്ക് നൃത്തച്ചുവടുകൾ ഒരുക്കിയത് ബാബ ഭാസ്കർ ആയിരുന്നു.
അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന എൽസ തുടങ്ങിയവരും ചിത്രത്തിലുണ്ട്. രഞ്ജിത്ത് ശങ്കർ, ജിത്തു ജോസഫ്, എന്നിവരുടെ കൂട സംവിധാന സഹായിയായിരുന്ന ജീവൻ ജോജോയുടെ ആദ്യ സംവിധാന സംരഭം ആണ് 'ഉല്ലാസം'. ജോൺകുട്ടി എഡിറ്റിംഗും നിമേഷ് താനൂർ കലാസംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു.
നവാഗതസംവിധായകനായ ശരത് സംവിധാനം ചെയ്യുന്ന ‘വെയിൽ’ ആണ് ഷെയ്ൻ നായകനാവുന്ന മറ്റൊരു ചിത്രം. സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് പ്ലേബാക്ക് സിംഗറായ പ്രദീപ് കുമാറാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.
‘വലിയ പെരുന്നാൾ’, ഷാജി കരുൺ ചിത്രം ‘ഓള്’ എന്നിവയാണ് ഇനി റിലീസിനെത്താനുള്ള ഷെയ്നിന്റെ മറ്റു ചിത്രങ്ങൾ. നവാഗതനായ ഡിമല്‍ ഡെന്നീസാണ് ‘വലിയ പെരുന്നാൾ’ സംവിധാനം ചെയ്യുന്നത്. സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്ജ് എന്നിവരും അണിനിരക്കുന്ന ചിത്രത്തിന്റെ നിർമ്മാണം അൻവർ റഷീദാണ്.
Read more:ഇനി ‘വെയിൽ’ നായകൻ: ഷെയ്ൻ നിഗത്തിന്റെ പുതിയ ചിത്രമൊരുങ്ങുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.