യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം നായകനാവുന്ന പുതിയ ചിത്രമാണ് ‘വെയിൽ’. നവാഗതസംവിധായകനായ ശരത് ആണ് ചിത്രത്തിന്റെ സംവിധായകൻ. സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റ് ആയിരുന്ന ശരത് ‘അങ്കമാലി ഡയറീസ്’, ‘ഈ മ യൗ’ എന്നീ ചിത്രങ്ങളിൽ ലിജോയ്ക്ക് ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്. പുതുമുഖങ്ങൾക്ക് അവസരമേകിയാണ് ചിത്രം ഒരുങ്ങുന്നത്. തമിഴ് പ്ലേബാക്ക് സിംഗറായ പ്രദീപ് കുമാറാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.

‘ഇഷ്ക്’ എന്ന ചിത്രത്തിന്റെ റിലീസിന് കാത്തിരിക്കുകയാണ് ഷെയ്ൻ ഇപ്പോൾ. സ്വാഭാവികമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരുടെ പ്രിയ നടനായി മാറിയ ഷെയ്ൻ നിഗമിനെ നായകനാക്കി നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇഷ്ക്’. പൃഥ്വിരാജ് നായകനായ ‘എസ്ര’യിലൂടെ ശ്രദ്ധേയയായ ആന്‍ ശീതളാണ് നായിക.

Shane Nigam, Ishq teaser, Shane Nigam Ishq video, Shane Nigam Ishq, ഷെയ്ൻ നിഗം ഇഷ്ക് ടീസർ, ഇഷ്ക് ടീസർ, ​Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

രതീഷ് രവിയാണ് ‘ഇഷ്കി’ന്റെ തിരക്കഥ ഒരുക്കിയത്. ഷാൻ റബ്മാൻ സംഗീതം നിർവ്വഹിച്ചിരിക്കുന്നു. നോട്ട് എ ലവ് സ്റ്റോറി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ഷൈന്‍ ടോം ചാക്കോ, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

‘കുമ്പളങ്ങി നൈറ്റ്സി’ന്റെ ഗംഭീരവിജയത്തിനു ശേഷം തിയേറ്ററുകളിലെത്തുന്ന ഷെയ്ൻ നിഗം ചിത്രമാണ് ‘ഇഷ്ക്’. ചുണ്ടില്‍ എരിയുന്ന സിഗരറ്റും തീക്ഷ്ണമായ നോട്ടവുമൊക്കെയായി കട്ട മാസ് ലുക്കിൽ ഷെയ്ന്‍ നിഗം പ്രത്യക്ഷപ്പെട്ട ‘ഇഷ്കി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയായ വിശേഷം ഷെയ്ൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. . ‘അങ്ങനെ അലറി കരഞ്ഞുകൊണ്ട് ഡബ്ബിംഗ് പൂര്‍ത്തിയായി’ എന്ന ക്യാപ്ഷനോടെയാണ് ഷെയ്ൻ വീഡിയോ പങ്കുവെച്ചത്. ഈ മാസം ചിത്രം റിലീസിനെത്തുമെന്നാണ് സൂചനകൾ.

Read more: അലറിക്കരഞ്ഞ് ഷെയ്ന്‍ നിഗം; ‘ഇഷ്‌കി’ന്റെ ഡബ്ബിംഗ് പൂര്‍ത്തിയായി

‘വലിയ പെരുന്നാൾ’, ഷാജി കരുൺ ചിത്രം ‘ഒാള്’ എന്നിവയാണ് ഇനി റിലീസിനെത്താനുള്ള ഷെയ്ൻ നിഗം ചിത്രങ്ങൾ. നവാഗതനായ ഡിമല്‍ ഡെന്നീസാണ് ‘വലിയ പെരുന്നാൾ’ സംവിധാനം ചെയ്യുന്നത്. സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്ജ് എന്നിവരും അണിനിരക്കുന്ന ചിത്രത്തിന്റെ നിർമ്മാണം അൻവർ റഷീദാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook