/indian-express-malayalam/media/media_files/uploads/2023/06/akshay-kumar.jpg)
അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും
ബോളിവുഡ് താരം അക്ഷയ് കുമാറും നടിയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്നയും വിവാഹത്തിന്റെ 22-ാം വാർഷികം ആഘോഷിക്കുകയാണ്. അക്ഷയ് കുമാറുമായുള്ള ദാമ്പത്യത്തെ കുറിച്ച് ട്വിങ്കിൾ ഖന്ന പലപ്പോഴും അഭിമുഖങ്ങളിലും സോഷ്യൽ മീഡിയ കുറിപ്പുകളിലുമൊക്കെ വാചാലയാവാറുണ്ട്.
പിതൃദിനത്തിൽ അക്ഷയ് കുമാറിനെ കുറിച്ച് ട്വിങ്കിൾ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുകയാണ്. "മിസ്റ്റർ കെയെ വിവാഹം കഴിക്കാനുള്ള ചില കാരണങ്ങൾ… കുടുംബവുമായി അദ്ദേഹം ഇടപെടുന്നത് കണ്ടതിന് ശേഷം അദ്ദേഹം ഒരു നല്ല പിതാവായിരിക്കുമെന്ന് അറിഞ്ഞുകൊണ്ടായിരുന്നു. മറ്റൊന്ന്, എന്റെ ഭാവി കുട്ടികൾക്ക് അദ്ദേഹത്തിന്റെ ചില നല്ല ജീനുകൾ അവകാശമായി ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു. അൻപത് വയസ്സുള്ള അദ്ദേഹത്തെ നോക്കുമ്പോൾ, മക്കൾക്ക് അവരുടെ ജനിതക വസ്തുക്കളുടെ പകുതി അദ്ദേഹത്തിൽ നിന്നും പാരമ്പര്യമായി ലഭിച്ചിട്ടുണ്ടെങ്കിൽ ഭാഗ്യവാന്മാരാണെന്ന് ഞാൻ പറയും. എപ്പോഴും തന്റെ കുടുംബത്തെ തന്നെക്കാൾ മുന്നിൽ നിർത്തുന്ന മനുഷ്യന് പിതൃദിനാശംസകൾ."
2001 ലാണ് അക്ഷയ് കുമാറും ട്വിങ്കില്‍ ഖന്നയും വിവാഹിതരായത്. ഫിലിം ഫെയര്‍ മാഗസിന്റെ ഫോട്ടോഷൂട്ടിനിടയിലാണ് ഇരുവരും പരിചയത്തിലാകുന്നത്. സുല്‍മി, ഇന്റര്‍നാഷ്ണല്‍ ഖിലാഡി തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ജോഡികളായി അഭിനയിക്കുകയും ചെയ്തു. ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ആരവ്, നിതാര എന്നിങ്ങനെ രണ്ട് കുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്.
“ടീന (ട്വിങ്കിൾ) എന്റെ ഏറ്റവും നല്ല സുഹൃത്താണ്. ഏതൊരു പുരുഷനും ആഗ്രഹിക്കുന്ന നല്ലൊരു വ്യക്തിയാണ് എന്റെ ഭാര്യ. ഞാൻ വീഴുമ്പോൾ അവൾ എന്നെ താങ്ങി നിർത്തുന്നു, ഞാൻ പറക്കുമ്പോൾ അവളെന്നെ താഴെയിറക്കുന്നു. ഞാൻ സങ്കടപ്പെടുമ്പോൾ അവൾ എന്നെ ചിരിപ്പിക്കുകയും ചെയ്യുന്നു. ടീനയാണ് എനിക്ക് എല്ലാം. അവളാണ് എന്റെ റിയാലിറ്റി ചെക്ക്, " ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ ഒരു പഴയ അഭിമുഖത്തിൽ അക്ഷയ് ട്വിങ്കിളിനെക്കുറിച്ച് സംസാരിച്ചതിങ്ങനെ.
വിവാഹശേഷം അഭിനയരംഗത്തു നിന്നും വിട്ടുനിൽക്കുന്ന ട്വിങ്കള്‍ എഴുത്തുകാരി, നിര്‍മാതാവ് എന്നീ നിലകളിലും പിൽക്കാലത്ത് പ്രശസ്തയായിരുന്നു. താങ്ക്യൂ, കില്ലാഡി 786, 72 മൈൽസ്, പാഡ് മാൻ എന്നീ ചിത്രങ്ങളുടെ നിർമ്മാണപങ്കാളിയാണ് ട്വിങ്കിൾ. മിസിസ് ഫണ്ണിബോൺസ് എന്ന ട്വിങ്കിളിന്റെ പുസ്തകം പെന്‍ഗ്വിന്റെ അന്താരാഷ്ട്ര ബസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. പൈജാമാസ് ആര്‍ ഫൊര്‍ഗീവിങ്, ദി ലെജന്റ് ഓഫ് ലക്ഷ്മി പ്രസാദ് എന്നിവയാണ് ട്വിങ്കിളിന്റെ മറ്റ് പുസ്തകങ്ങൾ.
അഭിനേതാക്കളായ രാജേഷ് ഖന്നയുടെയും ഡിംപിള്‍ കപാഡിയയുടെയും മകള്‍ കൂടിയാണ് ട്വിങ്കിള്‍ ഖന്ന.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us