scorecardresearch

ചെടി നട്ടും പരിപാലിച്ചും തൃഷ; ചിത്രങ്ങൾ

നടൻ പ്രകാശ് രാജിന്റെ ചലഞ്ച് ഏറ്റെടുത്തുകൊണ്ടാണ് തൃഷ ചിത്രങ്ങൾ പങ്കുവച്ചത്

നടൻ പ്രകാശ് രാജിന്റെ ചലഞ്ച് ഏറ്റെടുത്തുകൊണ്ടാണ് തൃഷ ചിത്രങ്ങൾ പങ്കുവച്ചത്

author-image
Entertainment Desk
New Update
Trisha, Prakash Raj, തൃഷ, പ്രകാശ് രാജ്, Trisha latest photos, Green India Challenge nomination, Trisha Green India Challenge

നടൻ വിജയ്, തെലുങ്ക് താരം മഹേഷ് ബാബു, നടി ശ്രുതി ഹാസൻ എന്നിവർക്കു പിന്നാലെ

Advertisment

ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് തൃഷയും രംഗത്ത്. നടൻ പ്രകാശ് രാജാണ് തൃഷയെെ നോമിനേറ്റ് ചെയ്തത്. പ്രകാശ് രാജിന്റെ ചലഞ്ച് ഏറ്റെടുത്ത തൃഷ വീട്ടുവളപ്പിൽ തൈകൾ നടുന്നതിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചു. ചെന്നൈയിലെ തന്റെ വീട്ടുമുറ്റത്താണ് താരം തൈകൾ നട്ടിരിക്കുന്നത്.

ചിത്രങ്ങൾ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. "ഞാൻ ഗ്രീൻ ഇന്ത്യ ചലഞ്ച് സ്വീകരിച്ച് ഇന്ന് രണ്ട് വൃക്ഷത്തൈകൾ നട്ടിരിക്കുന്നു. ഗ്രീനർ ഇന്ത്യയ്ക്ക് വേണ്ടി എല്ലാവരും കഴിയുന്ന രീതിയിൽ സഹായം ചെയ്യണമെന്ന് ഞാൻ അപേക്ഷിക്കുന്നു," തൃഷ കുറിച്ചു.

Advertisment

ഒക്ടോബർ ഒന്നിനാണ് മകൻ വേദാന്തിനൊപ്പം ഹൈദരാബാദിലെ വീട്ടുവളപ്പിൽ തൈകൾ നടുന്ന ചിത്രം പ്രകാശ് രാജ് പങ്കുവച്ചത്. നടൻ സൂര്യ, തൃഷ, മോഹൻലാൽ എന്നിവരെയും ഈ സംരംഭത്തിൽ പങ്കാളികളാവാനായി പ്രകാശ് രാജ് നോമിനേറ്റ് ചെയ്തിരുന്നു.

'കാർത്തിക് ഡയൽ സെയ്ത യെൻ' എന്ന ഹ്രസ്വചിത്രത്തിലാണ് ഒടുവിൽ പ്രേക്ഷകർ തൃഷയെ കണ്ടത്. തൃഷയും ചിമ്പുവും അഭിനയിച്ച ഈ ഗൗതം മേനോൻ ചിത്രം ലോക്ക്ഡൗണിനിടയിലാണ് ചിത്രീകരിച്ചത്. 'വിണ്ണൈത്താണ്ടി വരുവായ' എന്ന ചിത്രത്തിന്റെ തുടർച്ചയായാണ് ചിത്രം ഒരുക്കിയത്.

മണിരത്നം ചിത്രം 'പൊന്നിയിൻ സെൽവൻ' ആണ് തൃഷയുടെ അടുത്ത പ്രൊജക്റ്റ്. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് നീണ്ടുപോവുകയാണ്.

Read more: എന്റെ ജീവിതം മാറിമറിഞ്ഞ ദിവസം; ഓർമചിത്രങ്ങളുമായി തൃഷ

Trisha Trisha Krishnan Prakash Raj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: