തമിഴിലും മലയാളത്തിലും ഒട്ടനവധി ആരാധകരുള്ള അഭിനേത്രിയാണ് തൃഷ. കാലങ്ങള്‍ക്കിടെ പലരും വന്നു പോയെങ്കിലും തമിഴ് സിനിമയിലെ താരറാണിമാരില്‍ മുന്നില്‍ തന്നെയാണ് തൃഷ. 1999ല്‍ പ്രശാന്തിന്റെ ‘ജോഡി’യില്‍ വളരെ ചെറിയ വേഷത്തില്‍ ആരംഭിച്ച തൃഷ ഇതിനോടകം അറുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.

തന്റെ ജീവിതത്തിലെ തന്നെ വഴിത്തിരിവായ 21 വർഷം പഴക്കമുള്ള ഒരോർമ പങ്കിടുകയാണ് താരം ഇപ്പോൾ. മിസ്സ് ചെന്നൈ ആയി തിരഞ്ഞെടുക്കപ്പെട്ട സമയത്തെ ഒരു ചിത്രമാണ് തൃഷ ട്വീറ്റ് ചെയ്തിരിക്കുന്നത്. “എന്റെ ജീവിതം മാറിയ ദിവസം’ എന്നാണ് താരം ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. 1999ലെ മിസ്സ് ചെന്നൈ ആയിരുന്നു തൃഷ. അതാണ് പിന്നീട് സിനിമയിലേക്ക് തൃഷയ്ക്ക് അവസരം തുറന്നു കൊടുത്തത്. ആ വർഷം തന്നെ മിസ്സ് സേലം മത്സരത്തിലും 2001 ലെ മിസ്സ് ഇന്ത്യ മത്സരങ്ങളിലും തൃഷ പങ്കെടുത്തിരുന്നു.

അടുത്തിടെ ചിമ്പുവും തൃഷയും വിവാഹിതരാവുന്നു എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഏതാനും തമിഴ് മാധ്യമങ്ങളാണ് ഇരുവരുടെയും വിവാഹവാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.​ എന്നാൽ ചിമ്പുവോ തൃഷയോ ഔദ്യോഗികമായി ഇതുവരെ വാർത്ത സ്ഥിതീകരിച്ചിട്ടില്ല.

ഗൗതം മേനോന്റെ ‘വിണ്ണൈത്താണ്ടി വരുവായ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരജോഡികളാണ് ഇരുവരും. ചിത്രത്തിൽ കാർത്തിക്, ജെസ്സി എന്നീ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ ഈ താരങ്ങൾ ജീവിതത്തിലും ഒന്നിക്കുന്നു എന്ന വാർത്തയെ ആകാംക്ഷയോടെയാണ് പ്രേക്ഷകരും നോക്കി കാണുന്നത്. ലോക്ക് ഡൗണിനിടെ ഗൌതം മേനോന്റെ ഒരു ഹ്രസ്വചിത്രത്തിലും ചിമ്പുവും തൃഷയും ഒന്നിച്ചഭിനയിച്ചിരുന്നു. ‘വിണ്ണൈത്താണ്ടി വരുവായ’യുടെ തുടർച്ചയായിരുന്നു ഈ ഹ്രസ്വചിത്രം.

Read more: ക്യാമറ മിസ് ചെയ്യുന്നു, ഇതല്ലാതെ വേറെ വഴിയില്ല; ടിക്‌ടോക് വീഡിയോകളുമായി തൃഷ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook