/indian-express-malayalam/media/media_files/uploads/2020/02/trance-gcc-release-thursday-february-27-fahad-faasil-nazriya-vinayakan-346765.jpg)
Trance in Amazon Prime: ഫഹദ് ഫാസിലിന്റെ ഉജ്ജ്വലപ്രകടനം കൊണ്ട് നിരൂപക പ്രശംസ നേടിയ 'ട്രാൻസ്' ഇപ്പോൾ ആമസോൺ പ്രൈമിലും സ്ട്രീം ചെയ്തു തുടങ്ങി. ഇന്നു മുതലാണ് ആമസോൺ പ്രൈമിൽ 'ട്രാൻസ്' സ്ട്രീം ചെയ്ത് തുടങ്ങിയത്.
മനുഷ്യനെ മയക്കുന്ന മതം എന്ന മയക്കുമരുന്നിനെ കുറിച്ചും മതത്തിന്റെ പിറകിൽ നടക്കുന്ന ബിസിനസുകളെയും കള്ളത്തരങ്ങളെയുമെല്ലാം ധീരമായി തുറന്നു കാണിച്ച ചിത്രമായിരുന്നു ഫഹദ് ഫാസിലിനെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത 'ട്രാൻസ്'. വിജു പ്രസാദ് എന്ന മോട്ടിവേഷണൽ ട്രെയിനറായും ജോഷ്വാ കാൾട്ടൺ എന്ന ഫെയ്ത്ത് ഹീലറായും അസാധ്യപ്രകടനമാണ് ചിത്രത്തിൽ ഫഹദ് കാഴ്ച വെച്ചത്.
ഏഴു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് ഒരുക്കിയ ചിത്രമാണ് ‘ട്രാൻസ്’. 2017 ജൂലൈയിൽ ചിത്രീകരണം ആരംഭിച്ച ‘ട്രാൻസി’ന്റെ ചിത്രീകരണം 2019 ആഗസ്ത് അവസാന ആഴ്ചയോടെയാണ് പൂർത്തിയായത്. ആംസ്റ്റർ ഡാം, കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിൽ നാലു വ്യത്യസ്ത ഷെഡ്യൂളുകളിലായി രണ്ടു വർഷം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.
Read more: Trance Movie Review: ധീരമായ പരീക്ഷണം, ‘ട്രാന്‍സ്’ റിവ്യൂ
അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ‘ട്രാൻസി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിൻസെന്റ് വടക്കനാണ്. ഏകദേശം 20 കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അമൽ നീരദ് ഛായാഗ്രഹണവും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനും നിർവ്വഹിച്ച ചിത്രത്തിൽ ഗൗതം മേനോൻ, ചെമ്പൻ വിനോദ്, സൗബിൻ സാഹിർ, വിനായകൻ, ജോജു ജോർജ്, ധർമജൻ, അശ്വതി മേനോന്‍, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ, ചെമ്പൻ വിനോദ്, അർജുൻ അശോകൻ എന്നിങ്ങനെ വൻതാരനിരയും ഉണ്ടായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.