/indian-express-malayalam/media/media_files/uploads/2019/12/tovino-sachin.jpg)
ഒരു കടുത്ത സച്ചിൻ ടെണ്ടുൽക്കർ ആരാധകനായി വളർന്ന ഒരാളെ സംബന്ധിച്ചിടത്തോളം സച്ചിനൊപ്പം ഒരു വേദി പങ്കിടാൻ സാധിക്കുക എന്ന അവസരം എത്ര വലുതായിരിക്കും! അങ്ങനെ ഒരു അവസരമാണ് മലയാളികളുടെ യുവതാരം ടൊവിനോ തോമസിന് ഇന്ന് ലഭിച്ചത്.
സ്പൈസ് കോസ്റ്റ് മാരത്തണിന്റെ ആറാം പതിപ്പ് ഫ്ലാഗ് ഓഫ് ചെയ്യാനെത്തിയതായിരുന്നു സച്ചിൻ. അദ്ദേഹത്തോടൊപ്പം ടൊവിനോയും ഉണ്ടായിരുന്നു ഫ്ലാഗ് ഓഫിന്. ഒരു ആരാധകനെ സംബന്ധിച്ചിടത്തോളം ഇതിൽ കൂടുതൽ എന്താണ് ലഭിക്കേണ്ടത് എന്നാണ് ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് ടൊവിനോ കുറിക്കുന്നത്.
View this post on InstagramA post shared by Tovino Thomas (@tovinothomas) on
ഏഴായിരത്തോളം താരങ്ങളാണ് മാരത്തോണിനായി അണിനിരന്നത്. കൊച്ചി വില്ലിങ്ഡണ്‍ ഐലന്‍ഡില്‍ നിന്നാണ് ഫ്ളാഗ് ഓഫ് ചെയ്തത്. ഫുള്‍ മാരത്തണ്‍ (42.2 കി.മീ), ഹാഫ് മാരത്തണ്‍ (21.1 കി.മീ), ഫണ്‍ റണ്‍ (7 കി.മീ) എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളാണുള്ളത്. ഫുള്‍ മാരത്തണ്‍ പുലര്‍ച്ചെ മൂന്നരയ്ക്ക് ആരംഭിച്ചു. തുടര്‍ന്ന് 4.30ന് ഹാഫ് മാരത്തണും 6.30ന് ഫണ്‍ റണ്ണും ആരംഭിച്ചു.
Read More: വിവേചനം വിഡ്ഢിത്തത്തിന് സമം; ടൊവിനോ തോമസ് പറഞ്ഞത് ഇതാണ്
എടക്കാട് ബറ്റാലിയൻ 06 എന്ന ചിത്രമാണ് ടൊവിനോയുടേതായി ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. സംയുക്ത മേനോനായിരുന്നു ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്ന പട്ടാളക്കാർക്കുള്ള ആദരവായിരുന്നു. രാജ്യത്തിനായി ജീവൻ വെടിഞ്ഞ സന്ദീപ് ഉണ്ണികൃഷ്ണൻ ഉൾപ്പെടുന്ന പട്ടാളക്കാർക്കാണ് ചിത്രം സമർപ്പിച്ചത്. സ്വപ്‌നേഷ് കെ നായർ ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥ ഒരുക്കിയത് പി ബാലചന്ദ്രൻ. റൂബി ഫിലിംസിന്റെ ബാനറിൽ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മേമൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.