scorecardresearch

മകളുടെ ആദ്യ സാഹസിക യാത്രയും എനിയ്‌ക്കൊപ്പം തന്നെ; വൈകാരിക കുറിപ്പുമായി ടൊവിനോ

മകൾ ഇസ്സയ്‌ക്കൊപ്പം സിപ്പ് ലൈൻ ചെയ്യുകയാണ് താരം.

മകൾ ഇസ്സയ്‌ക്കൊപ്പം സിപ്പ് ലൈൻ ചെയ്യുകയാണ് താരം.

author-image
Entertainment Desk
New Update
Tovino Thomas, Tovino latest, Tovino recent

Tovino Thomas/ Instagram

ആഫ്രിക്കൻ ട്രിപ്പിലാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ടൊവിനോ തോമസ്. കഴിഞ്ഞ ദിവസം ആഫ്രിക്കൻ അവധി ആഘോഷത്തിനിടെ ടൊവിനോ പകർത്തിയ പെൺ സിംഹത്തിന്റെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നായ വിക്റ്റോറിയ ഫാൾസിനു മുകളിൽ നിന്ന് ബഞ്ചി ജമ്പിങ് ചെയ്യുന്നതിന്റെ വീഡിയോയും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മകൾക്കൊപ്പമുള്ള താരത്തിന്റെ ഒരു സാഹസിക വീഡിയോയാണ് വൈറലാകുന്നത്.

Advertisment

മകൾ ഇസ്സയ്‌ക്കൊപ്പം സിപ്പ് ലൈൻ ചെയ്യുകയാണ് താരം. അച്ഛനും മകളും ഒന്നിച്ചെത്തിയ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ടൊവിനോ തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. വീഡിയോയ്‌ക്കൊപ്പം ഒരു വൈകാരികമായി കുറിപ്പും താരം പങ്കുവച്ചു. മകൾ ഇസ്സയാണ് തന്റെ സാഹസികതകൾക്കെല്ലാം ഒപ്പം കൂടുന്ന ആളെന്നാണ് ടൊവിനോ കുറിച്ചിരിക്കുന്നത്.

"ഇസ്സ ജനിച്ചപ്പോൾ എനിക്കു നിർബന്ധമുണ്ടായിരുന്നു ആദ്യമായി അവളെ എടുക്കുന്നത് ഞാനായിരിക്കണമെന്ന്. അതുപോലെ അവളുടെ ഏതൊരു കാര്യത്തിന്റെ തുടക്കം എനിയ്‌ക്കൊപ്പം ആകണമെന്നും ഞാൻ ആഗ്രഹിച്ചു. ഭയത്തെ ചിരി കൊണ്ട് പിന്തള്ളി അങ്ങനെ മറ്റൊരു പുതിയ കാര്യം അവൾക്കൊപ്പം ചെയ്തു. എന്റെ ഏറ്റവും പ്രിയപ്പെട്ടവൾക്കൊപ്പം പുതിയ സാഹസിക യാത്രകൾക്കായി കാത്തിരിക്കുന്നു" ടൊവിനോ കുറിച്ചു. താരങ്ങളായ ബേസിൽ ജോസഫ്, സിത്താര, രമേഷ് പിഷാരടി എന്നിവർ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.

ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'നീലവെളിച്ചം' ആണ് ടൊവിനോയുടെ പുതിയ ചിത്രം. ഏപ്രിൽ 20 ന് റിലീസിനെത്തുന്ന ചിത്രം വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം ചെറുകഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ജൂഡ് ആന്റണിയുടെ '2018' ലും ടൊവിനോ വേഷമിടുന്നുണ്ട്. ചിത്രം ഏപ്രിൽ 21 ന് തിയേറ്ററുകളിലെത്തും.

Advertisment
Tovino Thomas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: