scorecardresearch

ഇതാദ്യമായാണ് അവനെക്കുറിച്ചൊരു സീരിയസ് പോസ്റ്റ്; ബേസിലിനെ അഭിനന്ദിച്ച് ടൊവിനോ

കഴിഞ്ഞ ദിവസമാണ് 'മിന്നൽ മുരളി' എന്ന ചിത്രത്തിനു വേണ്ടി മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി അവാർഡ്സ് ബേസിൽ ജോസഫ് സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസമാണ് 'മിന്നൽ മുരളി' എന്ന ചിത്രത്തിനു വേണ്ടി മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി അവാർഡ്സ് ബേസിൽ ജോസഫ് സ്വന്തമാക്കിയത്.

author-image
Entertainment Desk
New Update
Tovino Thomas, Basil Joseph, Photo

സുഹൃത്തിന്റെ വിജയം ആഘോഷമാക്കിയിരിക്കുകയാണ് നടൻ ടൊവിനോ തോമസ്. കഴിഞ്ഞ ദിവസമാണ് 'മിന്നൽ മുരളി' എന്ന ചിത്രത്തിനു വേണ്ടി മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി അവാർഡ്സ് ബേസിൽ ജോസഫ് സ്വന്തമാക്കിയത്. ടൊവിനോയാണ് ചിത്രത്തിൽ മിന്നൽ മുരളിയായെത്തി കേരളത്തിന്റെ മണ്ണിലെ സൂപ്പർഹീറോയായി മാറിയത്. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ സെറ്റിൽ വച്ച് ബേസിലിനു ലഭിച്ച ഈ അംഗീകാരം കേക്ക് മുറിച്ച് ആഘോഷമാക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. കേക്കു മുറിക്കുന്നതിന്റെ ദൃശ്യങ്ങൾക്കൊപ്പം ടൊവിനോ ഷെയർ ചെയ്ത കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

"ഒരു സുഹൃത്തെന്ന നിലയിലും, അവന്റെ സംവിധാനത്തിൽ അഭിനയിച്ചിട്ടുള്ള ഒരു നടനെന്ന നിലയിലും,ഒരുമിച്ച് പല സിനിമകളിലും അഭിനയിച്ചിട്ടുള്ള നടനെന്ന നിലയിലും ഞാൻ ഏറെ സന്തോഷത്തോടെ,അഭിമാനത്തോടെ നോക്കിക്കാണുന്ന വളർച്ചയാണ് ബേസിൽ ജോസഫിന്റേത്. ഒരുപക്ഷെ ഈ അവാർഡ് വാങ്ങിക്കഴിഞ്ഞ് അവൻ അതേ വേദിയിലിരുന്ന് ഏറ്റവും ആദ്യം ഫോണിൽ വിളിച്ചതും എന്നെയായിരിക്കും.മിന്നൽ മുരളിക്ക് വേണ്ടി ബേസിൽ ഈ അംഗീകാരം ഏറ്റുവാങ്ങുമ്പോൾ ഞങ്ങൾ ഒരുമിച്ച് ഒരേ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് എന്നുള്ളത് മറ്റൊരു നിമിത്തമായിരിക്കും. ഇനിയും കീഴടക്കാൻ ഉയരങ്ങളേറെയാണ്.വളരുക,വളരുക,മാനം മുട്ടെ വളരുക !!" ടൊവിനോ കുറിച്ചു.

ആദ്യമായാണ് ബേസിലിനെക്കുറിച്ചുള്ള സീരിയത് പോസ്റ്റ് താനിടുന്നതെന്നും ടൊവിനോ പറയുന്നുണ്ട്. സാധാരണയായി ബേസിലിനു പ്രാങ്ക് നൽകുന്ന വീഡിയോകളാണ് ടൊവിനോ പങ്കുവയ്ക്കാറുള്ളത്.

Advertisment

"താങ്ക്‌യൂ അളിയാ. കണ്ണ് നിറഞ്ഞു. സെഡായി" എന്നാണ് പോസ്റ്റിനു താഴെ ബേസിൽ കുറിച്ചത്.സിനിമാരംഗത്തു നിന്ന് അനവധി താരങ്ങൾ ബേസിലിനെ അഭിനന്ദിച്ചു കൊണ്ട് രംഗത്തു വന്നിരുന്നു. മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി, ദർശന രാജേന്ദ്രൻ, സിജു വിത്സൺ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ, സൗബിൻ, ഐമ റോസ്മി, അന്ന ബെൻ, ദീപക് പറമ്പോൽ, എസ്തർ അനിൽ തുടങ്ങി നിരവധി പേരാണ് ബേസിലിനെ അഭിനന്ദിച്ചു കൊണ്ട് വീഡിയോ പങ്കുവച്ചത്.

Tovino Thomas Basil Joseph

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: