scorecardresearch

എന്റെ ഗുരു, സുഹൃത്ത്; ഷിബുവിനെ കുറിച്ച് മിന്നൽ മുരളി

ഷിബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തെ കുറിച്ചു പറയുകയാണ് ടൊവിനോ

ഷിബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തെ കുറിച്ചു പറയുകയാണ് ടൊവിനോ

author-image
Entertainment Desk
New Update
Minnal Murali, മിന്നൽ മുരളി, Minnal Murali review, Minnal Murali ful movie, Minnal Murali video, tovino thomas, ടോവിനോ തോമസ്, Guru Somasundaram, Minnal Murali release date, Minnal Murali release, Basil Joseph, ബേസിൽ ജോസഫ്, ie malayalam

മലയാള സിനിമാ പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് ഇന്നലെ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത 'മിന്നൽ മുരളി'ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ ആയി അവതരിപ്പിച്ച 'മിന്നൽ മുരളി'ക്കൊപ്പം എതിരാളി ഷിബുവിനെയും പ്രേക്ഷകർ നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ, ഷിബു എന്ന കഥാപാത്രം ചെയ്ത ഗുരു സോമസുന്ദരത്തെ കുറിച്ചു പറയുകയാണ് ടൊവിനോ.

Advertisment

സോഷ്യൽ മീഡിയയിൽ അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ടൊവിനോയുടെ പോസ്റ്റ്. ജെയ്‌സണും ഷിബുവും തമ്മിൽ നല്ലൊരു കെമിസ്ട്രി ആവശ്യമായിരുന്നെന്നും അദ്ദേഹവുമായുള്ള ബന്ധമാണ് ചിത്രത്തിൽ നിന്നും ഏറ്റവും ഓർത്ത് വെക്കുന്ന ഒന്നെന്നും ടൊവിനോ പറയുന്നു.

"ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ എനിക്ക് ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നു. പക്ഷേ, ഏറ്റവും മധുരമായ വ്യക്തത്തിന് ഉടമയായ ഒരാളെ ഇവിടെ കണ്ടുമുട്ടി,സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അല്ലാത്തതിനെക്കുറിച്ചും അനന്തമായ സംഭാഷണങ്ങൾ ഞങ്ങൾ നടത്തി, ജെയ്‌സണും ഷിബുവുമായി അഭിനയിക്കാൻ ഞങ്ങൾ തമ്മിൽ നല്ല ബന്ധവും കെമിസ്ട്രിയും ഉണ്ടായിരിക്കേണ്ടത് പ്രധാനമായിരുന്നു, അദ്ദേഹവുമായുള്ള എന്റെ ബന്ധം മിന്നൽ മുരളിയിൽ നിന്ന് ഓർത്തുവെക്കുന്ന ഒന്നാണ്. മെന്ററായും ഗുരുവായും ഞാൻ കാണുന്ന ഒരു സുഹൃത്തിനെ കണ്ടെത്താനായതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഗുരു സോമസുന്ദരം സാർ! ചരിത്രം സൃഷ്ടിക്കുന്നതിൽ ഞങ്ങളോടൊപ്പം കൈകോർത്തതിന് നന്ദി." ടൊവിനോ കുറിച്ചു.

Advertisment

Also Read: Minnal Murali Movie Review: പൊട്ടാതെ വലിച്ചു കെട്ടിയ ഒരു രസച്ചരട്; ‘മിന്നല്‍ മുരളി’ റിവ്യൂ

ഇടിമിന്നൽ ഏൽക്കുന്നതിലൂടെ അത്ഭുതശക്തികൾ ലഭിക്കുന്ന ജെയ്‌സൺ എന്ന യുവാവിന്റെ കഥയാണ് ‘മിന്നൽ മുരളി’ എന്ന ചിത്രം പറയുന്നത്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ‘മിന്നൽ മുരളി’ നിര്‍മ്മിച്ചിരിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ്.

Tovino Thomas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: