scorecardresearch

ചാക്കോച്ചനെ ഗ്രൗണ്ടിലിറക്കിയില്ല, ബെഞ്ചിൽ തന്നെ ഇരുത്തി; സിസിഎൽ വിവാദത്തിൽ ടിനി ടോം

സിസിഎൽ മായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് നടൻ ടിനി ടോം

സിസിഎൽ മായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് നടൻ ടിനി ടോം

author-image
Entertainment Desk
New Update
Tini Tom, Kunchacko Boba, CCL

കുഞ്ചാക്കോ ബോബൻ, ടിനി ടോം

താരങ്ങളുടെ ക്രിക്കറ്റ് മത്സരമായ സിസിഎലുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ വാർത്തകളിൽ നിറഞ്ഞിരുന്നു. അമ്മ അസ്സോസ്സിയേഷന് സിസിഎൽ മായി ബന്ധമില്ലെന്നും മോഹൻലാൽ ക്യാപ്റ്റനായി തുടരില്ലെന്നുമാണ് ഇടവേള ബാബു പറഞ്ഞത്. ആനയെ വച്ച് നടത്തിയിരുന്ന ഉത്സവം കുഴിയാനയെ വെച്ച് നടത്തിയത് പോലെ എന്ന ഇടവേള ബാബുന്റെ പ്രയോഗവും ഏറെ ചർച്ചകൾക്ക് വഴിവച്ചു. അമ്മ സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പർമാരിലൊരാളായ ടിനി ടോം ഈ വിവാദത്തെ കുറിച്ച് പ്രതികരിക്കുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

അമ്മ അസ്സോസിയേഷനു സിസിഎൽ കളിക്കുന്ന താരങ്ങളുമായി യാതൊരു പ്രശ്നമില്ലെന്നും ഇതൊരു ഈഗോ ക്ലാഷിന്റെ കാര്യമല്ലെന്നുമാണ് ടിനി ടോം പറയുന്നത്. ഇപ്പോഴുള്ള താരങ്ങളുടെ ക്രിക്കറ്റ് ക്ലബായ സി3 ചാക്കോച്ചൻ രൂപീകരിച്ചതാണെന്നും ടിനി പറഞ്ഞു. അതിനു പിന്നിലെ കാരണം ടിനി ടോം വ്യക്തമാക്കി.

"കേരള സ്ട്രൈക്കേഴ്സ് ഉണ്ടായിരുന്ന സമയത്ത് ചാക്കോച്ചനെ ഗ്രൗണ്ടിലിറക്കിയില്ല. നേരത്തെ ഉണ്ടായിരുന്ന കോച്ചിന്റെ നടപടിയായിരുന്നത്. ഇതിനു പിന്നാലെയാണ് സി3 എന്ന ക്ലബ് ആരംഭിച്ചത്" ടിനി ടോം പറഞ്ഞു.

Advertisment

സിസിഎലിൽ തുടർച്ചയായ നാലു മത്സരങ്ങളിലും തോൽവിയാണ് സി3 സ്ട്രൈക്കേഴ്സ് ഏറ്റുവാങ്ങിയത്. പോയിന്റ് പട്ടികയിൽ അവസാനം സ്ഥാനത്താണിവർ. കുഞ്ചാക്കോ ബോബനാണ് ടീമിന്റെ ക്യാപ്റ്റൻ. പരിശീലനത്തിൽ ഏർപ്പെടുന്ന താരങ്ങളുടെ വീഡിയോ ശ്രദ്ധ നേടിയിരുന്നു. മനു ചന്ദ്രനാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. 2014 ,2017 സമയത്ത് കേരള സ്ട്രൈക്കേഴ്‌സ് റണ്ണേഴ്‌സപ്പായിരുന്നു.

Kunchacko Boban

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: