scorecardresearch

Thugs of Hindostan movie review: ആസ്വാദകരെ കൊള്ളയടിക്കുന്ന ചിത്രം

Thugs of Hindostan movie review: അതേ, ഇത് വലിയ തോതിലുള്ള കവര്‍ച്ച തന്നെയാണ്, ആസ്വാദകരാണ് കൊള്ളയടിക്കപ്പെട്ടത് എന്ന് മാത്രം

Thugs of Hindostan movie review: അതേ, ഇത് വലിയ തോതിലുള്ള കവര്‍ച്ച തന്നെയാണ്, ആസ്വാദകരാണ് കൊള്ളയടിക്കപ്പെട്ടത് എന്ന് മാത്രം

author-image
Shubhra Gupta
New Update
Thugs of Hindostan movie review rating

Thugs of Hindostan movie review rating

പേര് സൂചിപ്പിക്കുന്നതനുസരിച്ച് കവര്‍ച്ചക്കാരുടേയും ദേശസ്നേഹത്തിന്റെയും കഥ പ്രതീക്ഷിച്ചാണ് 'തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍' കാണാനിരുന്നത്. യഷ് രാജ്-അമിതാഭ് ബച്ചന്‍-ആമിര്‍ ഖാന്‍ എന്നീ പേരുകള്‍ കൊണ്ട് വരുന്ന സിനിമയുടെ നിലവാരത്തെക്കുറിച്ചുള്ള സ്വാഭാവികമായ പ്രതീക്ഷകള്‍ വേറെയും. എന്നാല്‍ പല മുന്‍കാല ബ്ലോക്ക്‌ബസ്റ്റര്‍കളുടേയും നിര്‍മ്മാതാക്കളായ യഷ് രാജിന്റെ വലിയ അളവിലുള്ള 'ചെറി പികിങ്' (തന്നിഷ്ടപ്രകാര എന്തൊക്കെയോ കാട്ടിക്കൂട്ടുക) ആണ് ഈ ചിത്രം. അവരുടെ തന്നെ പഴയ ചിത്രങ്ങളില്‍ നിന്നുള്ള സീനുകളും റഫറന്‍സുകളും ഉള്ള ചിത്രം ഒടുവില്‍ വലിയ വിരസതയ്ക്കും ബോറടിയ്ക്കുമാണ് വഴി തുറക്കുന്നത്.

Advertisment

അതേ, ഇത് വലിയ തോതിലുള്ള കവര്‍ച്ച തന്നെയാണ്, ആസ്വാദകരാണ് കൊള്ളയടിക്കപ്പെട്ടത് എന്ന് മാത്രം.

1795 കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. ഒരു അച്ഛനും മകളും മണ്ണ് കൊണ്ട് കൊട്ടാരം ഉണ്ടാക്കുന്നതു കാണുമ്പോള്‍ തന്നെ ഇതെങ്ങോട്ടാണ് പോകുന്നത് എന്ന് നമുക്ക് ഒരു ഏകദേശ ധാരണയുണ്ടാകും. അച്ഛനും മകളും ഏതു നിമിഷവും വന്നു ചേരാവുന്ന ഒരു അപകടത്തില്‍ പെടും എന്ന്; ഒരു തിര വന്നാല്‍ തകര്‍ന്നു പോകുന്ന ഒന്നാണല്ലോ മണ്ണ് കൊണ്ട് ഉണ്ടാക്കുന്ന കൊട്ടാരങ്ങള്‍. ബ്രിട്ടീഷുകാരുടെ ആക്രമണങ്ങളുടെ ഇരയാണ് ഇരുവരും. ഈസ്റ്റ്‌ ഇന്ത്യാ കമ്പനി ഹിന്ദുസ്ഥാനിലെ രാജാക്കന്‍മാരെ ആക്രമിച്ച് ചെറു രാജ്യങ്ങളെ കയ്യടക്കുന്നു, പാവം ദേശ് വാസികളുടെ കൈയ്യില്‍ നിന്നും നികുതി പിരിക്കുന്നു. അല്ല, ഇത് 'ലഗാന്‍' അല്ല.

Advertisment

Read More: റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം വമ്പന്‍ ചിത്രം റാഞ്ചി തമിഴ് റോക്കേഴ്സ്; തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ ഇന്റര്‍നെറ്റില്‍

പക്ഷേ 'ഇത് മറ്റേ സിനിമയല്ലേ' എന്ന കളി കളിച്ചു തുടങ്ങാം എന്ന സൂചനയാണ് ഇത്. കഥാപാത്രങ്ങള്‍ കയറില്‍ തൂങ്ങി കപ്പലില്‍ കയറുന്നത് തുടങ്ങി ('പൈറെറ്റ്സ് ഓഫ് കരീബിയനു'മല്ല) മരത്തില്‍ തൂങ്ങിയാടുന്നത് വരെ സൂചനകളുടെ ബാഹുല്യം. പലകയില്‍ നടക്കുന്നത്, കാടുകളില്‍ നൃത്തം ചെയ്യുന്നത്, വേഷങ്ങള്‍ എല്ലാം 'പൈറെറ്റ് കൂള്‍' എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും.

Read in English Logo Indian Express

ഖുദാബക്ഷ് ജഹാസി എന്ന, സ്വാതന്ത്ര്യം സ്വപ്നം കാണുന്ന, ഇംഗ്ലീഷ് കാരുടെ അടിമത്തം വെറുക്കുന്ന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തെ ചുറ്റിപ്പറ്റി പറക്കുന്ന ഒരു കഴുകന്‍/പരുന്തും ചിത്രത്തിലുണ്ട് ('കൂലി' എന്ന സിനിമ അല്ല). സാഫിര എന്ന രാജകുമാരിയുടെ ജീവന് കാവല്‍ നില്‍ക്കുക, മല്ല എന്ന ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ദേശ സ്നേഹിയാക്കി മാറ്റുക തുടങ്ങിയ ഉദ്യമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളാണ്‌ ഖുദാബക്ഷ്. കുട്ടിക്കാല സുഹൃത്തായ അയ്യൂബിനോപ്പം കറങ്ങി നടക്കുക, സെക്സിയായ നര്‍ത്തകിയുമായി തകര്‍ത്താഘോഷിക്കുക എന്നിവയും ചെയ്യുണ്ട് അദ്ദേഹം.

കടലിലും കരയിലുമുള്ള വാള്‍ പയറ്റുകള്‍ ഉണ്ട് സിനിമയില്‍. ബ്രിട്ടീഷ്‌കാര്‍ ദുഷ്ടമാരാണ്, ചില പ്രത്യേക അവസരങ്ങളില്‍ നല്ലവരായി തീരുന്ന ചിലരൊഴികെ. ആമിര്‍ ഖാനും അമിതാഭ് ബച്ചനും തമ്മില്‍ നാടകസമാനമായ, സംഭാഷണഭരിതമായ സീനുകള്‍ ഉണ്ട്. പ്രണയം ജ്വലിപ്പിക്കാന്‍ തക്ക വണ്ണമുള്ള ചില നോട്ടങ്ങള്‍ ഉണ്ട് മല്ലയും സാഫിരയും തമ്മില്‍. നമ്മള്‍ അന്തം വിട്ടു പോകുന്ന തരം നൃത്ത ചടുലതയുമായി കത്രീന കൈഫുമുണ്ട്. എപ്പോഴത്തെയും പോലെ ചിരിയുണര്‍ത്തുന്ന തരം ഡയലോഗുമുണ്ട് അവര്‍ക്ക്. അല്ല, അവരുടെ കഥാപാത്രത്തിന്റെ പേര് ഷീല എന്നല്ല.

ചിത്രം ആഘോഷമാക്കുന്നത് ആമിര്‍ ഖാന്‍ മാത്രമാണ്. ചുരുണ്ട ചുവപ്പ് മുടിയും, കണ്ണില്‍ മിന്നല്‍ത്തിളക്കവുമുള്ള അവാധി സ്വദേശിയായ തഗ്. അദ്ദേഹമുള്ളപ്പോള്‍ സിനിമ സഹിക്കാം. അതും ഒരിത്തിരി.

ബാക്കി മുഴുവന്‍ കണ്ണുരുട്ടലും കണ്ണ് ചിമിട്ടലും തന്നെ.

Amitabh Bachchan Aamir Khan Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: