ഈ വര്‍ഷം ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായ ആമിര്‍ഖാന്‍-അമിതാഭ് ബച്ചന്‍ ചിത്രം ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍’ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റിലാണ് ചിത്രം ചോര്‍ത്തി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സൈറ്റിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ പ്രേമികള്‍ രംഗത്തെത്തിയിട്ടുണ്ട്.

Read in English Logo Indian Express

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വിജയ് ചിത്രം ‘സര്‍ക്കാരും’ തമിഴ് റോക്കേഴ്സ് അപ്‌ലോഡ് ചെയ്തിരുന്നു. ആമിര്‍ഖാന്‍- അമിതാഭ് ബച്ചന്‍ ചിത്രം ആദ്യ ദിനം തന്നെ സമ്മിശ്ര പ്രതികരണങ്ങളുമായാണ് പ്രദര്‍ശനം തുടരുന്നത്. ചിത്രത്തിലെ വമ്പന്‍ താരനിര തന്നെയാണ് പ്രേക്ഷകരെ ക്ഷണിക്കുന്നത്. മാത്രമല്ല ആമിര്‍ഖാന്റെ അടുത്ത കാലത്തെ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റുകളായിരുന്നു താനും. ‘ദംഗലി’ന് പുറമെ ‘സീക്രട്ട് സൂപ്പര്‍സ്റ്റാറാ’ണ് ആമിറിന്റെ അവസാനം റിലീസായ ചിത്രം. രണ്ടും റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയിരുന്നു.

Read More: Thugs of Hindostan movie review: ആസ്വാദകരെ കൊള്ളയടിക്കുന്ന ചിത്രം

ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചന്റെ സാന്നിധ്യമാണ് ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനി’ലെ പ്രത്യേകതകളിൽ മറ്റൊന്ന്. നീണ്ട ഇടവേളക്ക് ശേഷമാണ് ഈ കൂട്ടുകെട്ടിലൊരു ചിത്രം വരുന്നത്. ബോളിവുഡിലെ വിപണന തന്ത്രം നല്ല പോലെ അറിയുന്ന യഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. കത്രീന കെയ്ഫ്, ‘ദംഗല്‍’ ഫെയിം ഫാത്തിമ സന ഷെയ്ഖ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പോലെ ചരിത്ര പശ്ചാത്തലമുള്ള സിനിമയാണിത്. 1839ല്‍ പുറത്തിറങ്ങിയ ‘കണ്‍ഫഷന്‍ ഓഫ് എ തഗ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. ‘ധൂം 3’ക്ക് ശേഷം വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ