scorecardresearch

മരകൊമ്പത്തു വലിഞ്ഞു കയറിയിരിക്കുന്ന ഈ പെൺകുട്ടി ഇന്ന് ലോകമറിയുന്ന താരമാണ്

ഈ പെൺകുട്ടിയെ മനസ്സിലായോ?

ഈ പെൺകുട്ടിയെ മനസ്സിലായോ?

author-image
Entertainment Desk
New Update
Priyanka Chopra | Priyanka Chopra Childhood Photo

Guess Who

ആർമിയിൽ ഡോക്ടറായി സേവനം അനുഷ്ഠിച്ച ദമ്പതിമാരുടെ മകൾ. ബോളിവുഡിലും ഹോളിവുഡിലുമെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഗ്ലോബൽ താരമായി അറിയപ്പെടുക എന്നതായിരുന്നു ആ പെൺകുട്ടിയ്ക്ക് കാലം കാത്തുവച്ച നിയോഗം. പറഞ്ഞുവരുന്നത് നടി പ്രിയങ്ക ചോപ്രയെ കുറിച്ചാണ്.

Advertisment

പ്രിയങ്കയുടെ കുട്ടിക്കാലത്തുനിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മരകൊമ്പത്തു വലിഞ്ഞു കയറിയിരിക്കുകയാണ് കുഞ്ഞു പ്രിയങ്ക.

ആർമിയിൽ ഡോക്ടർമാരായി സേവനം അനുഷ്ഠിച്ചവരാണ് പ്രിയങ്കയുടെ അച്ഛൻ അശോക് ചോപ്രയും അമ്മ മധു ചോപ്രയും. തന്റെ പതിനെട്ടാം വയസ്സിലാണ് പ്രിയങ്ക ചോപ്ര മിസ് ഇന്ത്യ കിരീടം ചൂടുന്നത്. പഠനം ഉപേക്ഷിച്ച് തികച്ചും വ്യത്യസ്തമായൊരു കരിയർ തിരഞ്ഞെടുക്കുന്നതിനോട് പ്രിയങ്കയുടെ അച്ഛന്റെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. പ്രിയങ്കയുടെ അച്ഛൻ അശോക് ചോപ്ര യാഥാസ്ഥിതിക ചിന്താഗതിയുള്ള വ്യക്തിയായിരുന്നെന്നാണ് അമ്മ മധു ചോപ്ര പറയുന്നു.

ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനിടയിലാണ് പ്രിയങ്ക ബോസ്റ്റണിൽ നിന്ന് മടങ്ങിയെത്തിയത്. രണ്ടു രാജ്യങ്ങളിലെയും വിദ്യാഭ്യാസ കാര്യങ്ങളിൽ വ്യത്യാസമുള്ളത് കൊണ്ട് ഒരു വർഷത്തെ ഗ്യാപ് താരത്തിന് പഠനത്തിലെടുക്കേണ്ടി വന്നു. ഇതിനിടയിലാണ് പ്രിയങ്ക മിസ്സ് ഇന്ത്യ മത്സരത്തിന് പങ്കെടുത്തത്. "പ്രിയങ്കയ്ക്ക് വന്ന ഏറ്റവും വലിയ മാറ്റം മിസ്സ് ഇന്ത്യ മത്സരം വിജയിച്ചതാണ്. അതുകൊണ്ടാണ് മിസ്സ് വേൾഡ് മത്സരത്തിന് പങ്കെടുക്കേണ്ടി വന്നത്. എന്റെ ഭർത്താവിന്റെ വീട്ടുകാർക്ക് ഇതിനൊട്ടും താത്പര്യമില്ലായിരുന്നു. പ്രിയങ്ക പഠിത്തത്തിൽ മിടുക്കിയാണ്. പന്ത്രണ്ടാം ക്ലാസ്സ പരീക്ഷയ്ക്കായി തയാറെടുക്കുകയായിരുന്നു അവൾ അപ്പോൾ. ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ മറ്റു കുട്ടികൾക്കൊപ്പം പഠിച്ചെത്താൻ അവൾക്ക് ഒരു വർഷം ഗ്യാപ് എടുക്കേണ്ടതായി വന്നു. അങ്ങനെ ആ സമയത്താണ് മിസ്സ് ഇന്ത്യയിൽ പങ്കെടുത്ത് അത് വിജയിക്കുന്നത്. പിന്നീട് മിസ്സ് വേൾഡ് മത്സരത്തിനായി മുംബൈയിലേക്ക് താമസം മാറേണ്ടി വന്നു," മധു ചോപ്ര പറയുന്നതിങ്ങനെ.

Advertisment

പ്രിയങ്കയുടെ ജീവിതത്തിലെ തന്നെ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു ആ മിസ് ഇന്ത്യ പട്ടം. അവിടം മുതൽ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന വ്യക്തിത്വമായി മാറിയതു വരെയുള്ള പ്രിയങ്കയുടെ ജീവിതയാത്ര സ്വപ്നസമാനമാണ്. ഇന്ത്യൻ എന്റർടെയിൻമെന്റ് ഇൻഡസ്ട്രിയിൽ രണ്ടു പതിറ്റാണ്ടായി തിളങ്ങി നിൽക്കുകയാണ് പ്രിയങ്ക ചോപ്ര.

കുടുംബവുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് പ്രിയങ്ക. Daddy's lil girl എന്നാണ് ടാറ്റൂവിൽ പോലും താരം കുറിച്ചിരിക്കുന്നത്. അശോക് ചോപ്രയുടെ മരണത്തെ തുടർന്നായിരുന്നു തന്റെ വലതു കൈത്തണ്ടയിൽ അച്ഛനോടുള്ള ബഹുമാനാർത്ഥം പ്രിയങ്ക പച്ചക്കുത്തിയത്. അശോക് ചോപ്രയുടെ കൈയ്യക്ഷരം തന്നെ പ്രിയങ്ക ടാറ്റൂ ചെയ്തെടുക്കുകയായിരുന്നു. കാൻസറുമായുള്ള പോരാട്ടത്തിനു ഒടുവിലായിരുന്നു അശോക് ചോപ്രയുടെ മരണം.

Throwback Priyanka Chopra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: