scorecardresearch

ഞങ്ങളെ വിട്ട് നീയെവിടെ പോവാൻ; മെസ്സയുടെ ഓർമകളിൽ മാളവിക

പ്രിയപ്പെട്ട വളർത്തുനായ മെസ്സിയുടെ ഓർമകളിൽ മാളവിക

പ്രിയപ്പെട്ട വളർത്തുനായ മെസ്സിയുടെ ഓർമകളിൽ മാളവിക

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Malavika Jayaram| Parvathy Jayaram | Messi| Kalidas Jayaram Latest|Jayaram Family

പ്രിയപ്പെട്ട വളർത്തുനായ മെസ്സിയുടെ ഓർമകളിൽ മാളവിക

ജയറാമിനെ പോലെ തന്നെ ആനകളോടും വളർത്തു മൃഗങ്ങളോടുമൊക്കെ ഏറെ സ്നേഹമുള്ള വ്യക്തിയാണ് മകൾ മാളവികയും. വീട്ടിലെ ഒരംഗം പോലെ വർഷങ്ങളായി കൂടെയുണ്ടായിരുന്ന വളർത്തുനായ മെസ്സിയുടെ വിയോഗത്തിന്റെ വേദനയിലാണ് മാളവിക.

Advertisment

"ഇതെഴുതാനുള്ള ധൈര്യം സംഭരിക്കാൻ എനിക്ക് കുറച്ച് ദിവസമെടുത്തു. നിന്റെ ഉച്ചത്തിലുള്ള കുരയും വാലാട്ടലുമില്ലാതെ വീട്ടിലേക്ക് സ്വാഗതം ചെയ്യപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ നിന്റെ വിയോഗം ഉൾകൊള്ളാനേ പറ്റുന്നില്ല. നീ ഞങ്ങളുടെ വളർത്തുനായ മാത്രമല്ല, നിന്റെ അഭാവം ഞങ്ങളുടെ ജീവിതത്തിൽ പരിഹരിക്കാനാകാത്ത ശൂന്യത സൃഷ്ടിച്ചു. എന്നെങ്കിലും മറുവശത്ത് നമ്മൾ വീണ്ടും കാണും മെസ്സാ. നിന്നെ ഞാനൊരിക്കലും ഉപേക്ഷിക്കില്ലെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. അതുവരെ എന്റെ മാലാഖ ഉറങ്ങുക," എന്നാണ് മാളവിക കുറിക്കുന്നത്. മെസ്സിയ്ക്ക് ഒപ്പമുള്ള നിരവധി ചിത്രങ്ങളും മാളവിക ഷെയർ ചെയ്തിട്ടുണ്ട്.

മെസ്സിയുടെ വിയോഗത്തിൽ പാർവതിയും കാളിദാസുമെല്ലാം കുറിപ്പുകൾ പങ്കുവച്ചിട്ടുണ്ട്.

Advertisment

"വാക്കുകൾ എന്നെ പരാജയപ്പെടുത്തുന്നു.. 40 ദിവസം പ്രായമുള്ള കുഞ്ഞായി നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു.. നിൻ്റെ ഉപാധികളില്ലാത്ത സ്നേഹം നൽകി എന്നെ നല്ല മനുഷ്യനായി മാറ്റി.. നിന്റെ കുറുമ്പും ശാഠ്യങ്ങളും കൂട്ടുമെല്ലാം എനിക്ക് നഷ്ടമാകും. നിന്നെ എന്റെ ഇളയ മകനായി തന്ന് ദൈവം എന്നെ അനുഗ്രഹിച്ചു. എനിക്കറിയില്ല ഇതെങ്ങനെ തരണം ചെയ്യുമെന്ന്. നിന്റെ അഭാവം… നീയില്ലാതെ എന്റെ വീട് ഒരിക്കലും പഴയതുപോലെയാകില്ല. നീ നക്ഷത്രങ്ങളിൽ ഏറ്റവും തിളക്കമുള്ളവനായിരിക്കട്ടെ. നീ എവിടെയായിരുന്നാലും സന്തോഷവാനും കുറുമ്പനുമായിരിക്കുക. എന്റെ മെസ്സിമ്മ സമാധാനത്തോടെ വിശ്രമിക്കൂ. അമ്മയുടെയും അപ്പയുടെയും കണ്ണന്റെയും ചക്കിയുടെയും ഒത്തിരി ചുംബനങ്ങൾ," എന്നാണ് പാർവതി കുറിച്ചത്.

Jayaram Kalidas Jayaram Parvathy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: