scorecardresearch

നിർമാണം പാതിവഴിയിൽ നിലച്ച 'തൂവാനത്തുമ്പികൾ'; സഹായമെത്തിച്ചത് മോഹൻലാൽ

മലയാളികൾക്ക് ക്ലാര മഴയുടെ പര്യായമായി മാറിയിട്ട് ഇന്നേക്ക് 33 വർഷം പൂർത്തിയാവുമ്പോൾ സിനിമയ്ക്ക് പിന്നിലെ അറിയാക്കഥകൾ പങ്കുവയ്ക്കുകയാണ് പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി

മലയാളികൾക്ക് ക്ലാര മഴയുടെ പര്യായമായി മാറിയിട്ട് ഇന്നേക്ക് 33 വർഷം പൂർത്തിയാവുമ്പോൾ സിനിമയ്ക്ക് പിന്നിലെ അറിയാക്കഥകൾ പങ്കുവയ്ക്കുകയാണ് പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
നിർമാണം പാതിവഴിയിൽ നിലച്ച 'തൂവാനത്തുമ്പികൾ'; സഹായമെത്തിച്ചത് മോഹൻലാൽ

മലയാളികൾക്ക് ക്ലാര മഴയുടെ പര്യായമായി മാറിയിട്ട് ഇന്നേക്ക് 33 വർഷം പൂർത്തിയാവുന്നു. ക്ലാരയും മണ്ണാറത്തൊടി ജയകൃഷ്ണനും രാധയുമെല്ലാം മലയാളികളുടെ എന്നെന്നും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. മൂന്നു പതിറ്റാണ്ടുകൾക്ക് ഇപ്പുറവും പ്രേക്ഷകരുടെ മനസ്സിൽ ആഘോഷിക്കപ്പെടുന്നവർ. പത്മരാജന്റെ 'ഉദകപ്പോള' എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ 'തൂവാനത്തുമ്പികള്‍' മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു.

Advertisment

സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം പാതിവഴിയിൽ നിന്നു പോകുമായിരുന്ന ചിത്രമായിരുന്നുു 'തൂവാനത്തുമ്പികൾ'. അന്ന് സഹായഹസ്തവുമായി എത്തിയത് മോഹൻലാലായിരുന്നെന്ന് തുറന്നുപറയുകയാണ് പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി.

"നിർമ്മാണം പാതി വഴിയിൽ നിലച്ചു പോകേണ്ട 'തൂവാനത്തുമ്പികൾ' മുന്നോട്ട് പോവാൻ സഹായഹസ്തം ലഭിച്ചിരുന്നു. 'തൂവാനത്തുമ്പികളുടെ' ചിത്രീകരണം നടക്കുന്നതിനിടെ സിനിമയുടെ നിർമ്മാതാവിന് ഹൃദയസ്തംഭനം ഉണ്ടായി. സിനിമ നിന്നു പോയേക്കും എന്ന അവസ്ഥ വന്നപ്പോൾ സ്വന്തം കൈയിൽ നിന്നും പണം മുടക്കി ഷൂട്ടിങ് തുടങ്ങാൻ സഹായിച്ചത് മോഹൻലാൽ ആയിരുന്നു. പിന്നീട് ഗാന്ധിമതി ബാലൻ സിനിമയുടെ നിർമാണം ഏറ്റെടുത്താണ് 'തൂവാനത്തുമ്പികൾ' പൂർത്തിയാക്കിയത്," കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ രാധാലക്ഷ്മി പറഞ്ഞു.

പൊതുവെ പത്മരാജന്റെ സിനിമാസെറ്റുകളിൽ താൻ പോവാറുണ്ടായിരുന്നില്ലെന്നും എന്നാൽ 'തൂവാനത്തുമ്പികൾ' ചിത്രീകരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു തവണ താനും മക്കളും ലൊക്കേഷനിൽ പോയിരുന്നു എന്നും അവർ പറഞ്ഞു. "ലാലിന്റെ അമ്മയും ഞാനും ഒന്നിച്ച് തൂവാനത്തുമ്പികളുടെ സെറ്റിൽ ഉണ്ടായിരുന്നു. ഞാൻ സാധാരണ അദ്ദേഹത്തിന്റെ ഷൂട്ടിംഗ് സെറ്റുകളിൽ പോകാറില്ല. എന്നാൽ തൂവാനത്തുമ്പികൾ നടക്കുന്ന സമയത്ത് എറണാകുളത്ത് ഒരു കല്യാണത്തിന് പോയി വരുന്ന വഴിക്ക് ഞാനും മക്കളും സെറ്റിലേക്ക് പോയിരുന്നു. അന്ന് മോഹൻലാലും അശോകനും കൂടിയുള്ള ഒരു സീൻ കേരളവർമ്മ കോളേജിൽ വച്ച് ചിത്രീകരിക്കുകയായിരുന്നു. അന്ന് ആ ചിത്രീകരണം കാണാൻ മോഹൻലാലിന്റെ അമ്മ ശാന്തചേച്ചിയും അമ്മാവൻ രാധാകൃഷ്ണൻ ചേട്ടനും ഉണ്ടായിരുന്നു. ഞങ്ങൾ ഒന്നിച്ചിരുന്നാണ് സിനിമയുടെ ചിത്രീകരണം കണ്ടത്."

Advertisment

Read more: മരണം പത്മരാജനെ പ്രലോഭിപ്പിക്കുകയും വിഹ്വലപ്പെടുത്തുകയും ചെയ്‌തിരുന്നു!

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: