/indian-express-malayalam/media/media_files/uploads/2022/09/Thiruchitrambalam.jpg)
Thiruchitrambalam OTT: ധനുഷ് - നിത്യ മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ തിരുച്ചിദ്രമ്പലം ഒടിടിയിൽ. തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ ചിത്രം നൂറു കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ, ചിത്രം ഒടിടിയിൽ എത്തുകയാണ്. സെപ്റ്റംബർ 23ന് സൺ എൻഎക്സ്ടിയിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
നിത്യ മേനോൻ, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കർ, പ്രകാശ്‌രാജ്, ഭാരതി രാജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. രണ്ട് ഉറ്റ സുഹൃത്തുക്കള്‍ പിന്നീട് പ്രണയത്തിലാകുന്നതാണ് തിരുച്ചിദ്രമ്പലത്തിന്റെ പ്രമേയം.
മിത്രൻ ജവഹർ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് ഓം പ്രകാശാണ്. 'യാരടി മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിച്ച ചിത്രമാണ് തിരുച്ചിദ്രമ്പലം. പ്രസന്ന ജി.കെ ആണ് ചിത്രത്തിന്റെ എഡിറ്റർ.
അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. റെഡ് ജയന്‍റ് മൂവീസാണ് വിതരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.