scorecardresearch
Latest News

Mohanlal OTT Movies: ഒടിടിയിൽ കാണാവുന്ന മോഹൻലാലിന്റെ ഹിറ്റ് ചിത്രങ്ങൾ

Best Mohanlal Movies To Watch On OTT: വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ കാണാവുന്ന മോഹൻലാലിന്റെ ശ്രദ്ധേയ ചിത്രങ്ങൾ

Mohanlal OTT Movies: ഒടിടിയിൽ കാണാവുന്ന മോഹൻലാലിന്റെ ഹിറ്റ് ചിത്രങ്ങൾ

Mohanlal OTT Movies: ഒടിടി പ്ലാറ്റഫോമുകളിൽ സിനിമകൾ കാണാനിഷ്ടപ്പെടുന്ന വലിയൊരു പ്രേക്ഷകസമൂഹം ഇന്നുണ്ട്. നിങ്ങള്‍ക്കു ഇഷ്ടമുളള സിനിമ സൗകര്യത്തിനനുസരിച്ചു കാണാം എന്ന സവിശേഷതയാണ് ഒടിടി പ്ലാറ്റ്‌ഫോമുകളെ വേറിട്ടതാക്കുന്നത്. പുതിയ ചിത്രങ്ങള്‍ മാത്രമല്ല ,മലയാളികള്‍ക്കു ഏറെ പ്രിയപ്പെട്ട പഴയകാല ചിത്രങ്ങളും ഇന്ന് വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. സണ്‍ നെക്സ്റ്റ്, ആമസോണ്‍ പ്രൈം, മനോരമ മാക്‌സ്, ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍, സീ 5, എം എക്‌സ് പ്ലയര്‍ തുടങ്ങി വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ കാണാവുന്ന മോഹൻലാൽ ചിത്രങ്ങൾ പരിചയപ്പെടാം.

Best Mohanlal Movies To Watch On Disney Plus Hotstar: ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലഭ്യമായ മോഹന്‍ലാല്‍ ചിത്രങ്ങള്‍

തൂവാനതുമ്പികൾ (1987)

പത്മരാജന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. പി സ്റ്റാന്‍ലി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത് രവീന്ദ്രനാഥാണ്.

വാനപ്രസ്ഥം (1999)

രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ചിത്രമാണിത്. മോഹന്‍ലാല്‍ തന്നെ നിര്‍മ്മിച്ച ചിത്രത്തില്‍ സുഹാസിനി, കുക്കു പരമേശവരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Mohanlal OTT Movies: Still from Vanaprastham

മണിച്ചിത്രത്താഴ് (1993)

മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രമായ ഇതിന്റെ സംവിധായകന്‍ ഫാസിലാണ്. മധു മുട്ടം തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത് എം ജി രാധാകൃഷ്ണനാണ്.

ചിത്രം (1988)

പ്രിയദര്‍ശന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. പി കെ ആര്‍ പിളള നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത് കണ്ണൂര്‍ രാജനാണ്.

കിരീടം (1989)

ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ദിനേശ് പണിക്കര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ തിലകന്‍, പാര്‍വ്വതി, മോഹന്‍രാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തന്മാത്ര (2005)

ബ്ലെസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, മീരാ വാസുദേവ്,നെടുമുടി വേണു, തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളായെത്തിയത്. മികച്ച പ്രാദേശിക ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം, മികച്ച ചിത്രം, മികച്ച സംവിധായകൻ തുടങ്ങി അഞ്ച് സംസ്ഥാന സർക്കാർ പുരസ്കാരങ്ങൾ തുടങ്ങിയ ബഹുമതികൾ ഈ ചിത്രത്തെ തേടിയെത്തി.

നമുക്കു പാർക്കാൻ മുന്തിരിതോപ്പുകൾ (1986)

പത്മരാജന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. മണി മള്ളിയത്ത് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത് ജോണ്‍സനാണ്.

Mohanlal OTT Movies: Namukku Parkkan Munthiri Thoppukal

ഭരതം (1991)

ലോഹിതദാസ് കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, നെടുമുടി വേണു, ഉർവ്വശി, ലക്ഷ്മി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.മികച്ച നടൻ, മികച്ച പിന്നണിഗായകൻ തുടങ്ങി മൂന്ന് ദേശീയ പുരസ്കാരങ്ങളും അഞ്ചു സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളും ചിത്രം കരസ്ഥമാക്കി.

കിലുക്കം (1991)

വേണുനാഗവള്ളിയുടെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ജഗതി ശ്രീകുമാര്‍, രേവതി, തിലകന്‍, ഇന്നസെന്റ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ നിര്‍മ്മാണം ആര്‍ മോഹനാണ്.

തേൻമാവിൻ കൊമ്പത്ത് (1994)

പ്രിയദർശൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, ശോഭന, നെടുമുടി വേണു, കവിയൂർ പൊന്നമ്മ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.മികച്ച ഛായാഗ്രഹകൻ, കലാസംവിധായകൻ തുടങ്ങിയ വിഭാഗങ്ങളിലെ ദേശീയ ചലച്ചിത്രപുരസ്കാരം ചിത്രം കരസ്ഥമാക്കി.

Mohanlal OTT Movies: Thenmavin Kombath

യോദ്ധാ (1992)

മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രമായ ഇതിന്റെ സംവിധായകന്‍ സംഗീത് ശിവനാണ്. ശശിധരന്‍ ആറാട്ടുവഴി തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത് എ ആര്‍ റഹ്‌മാനാണ്.

സമ്മർ ഇൻ ബത്‌ലഹേം(1998)

സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, മഞ്ജു വാര്യർ സുരേഷ് ഗോപി, ജയറാം,തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആമസോൺ പ്രൈം വീഡിയോയിലും ചിത്രം ലഭ്യമാണ്.

താഴ്വാരം (1990)

എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതി ഭരതൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, സുമലത, സലിം ഘൗസ്, ശങ്കരാടി തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പവിത്രം (1994)

ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, തിലകൻ, ശോഭന, തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ആറാംതമ്പുരാൻ (1997)

രഞ്ജിത്ത്‌ തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, മഞ്ജു വാര്യർ, നരേന്ദ്രപ്രസാദ് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സന്മനസ്സുള്ളവർക്ക് സമാധാനം (1986)

സത്യൻ അന്തിക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, കാർത്തിക തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഹിസ് ഹൈനസ്സ് അബ്‌ദുള്ള (1990)

ലോഹിതദാസ് എഴുതി സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, നെടുമുടി വേണു, ഗൗതമി തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Mohanlal OTT Movies: Kamaladalam

കമലദളം (1992)

ലോഹിതദാസ് തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, മോനിഷ, പാർവ്വതി, വിനീത് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വന്ദനം (1989)

പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, ഗിരിജ ഷെട്ടാർ, നെടുമുടി വേണു, മുകേഷ് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചെങ്കോൽ (1993)

ലോഹിതദാസ് തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, തിലകൻ, ജോണി, സുരഭി, ശാന്തികൃഷ്ണ തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മിന്നാരം (1994)

പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, ശോഭന, തിലകൻ തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മിഥുനം (1993)

ശ്രീനിവാസൻ തിരക്കഥയെഴുതി പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ഉർവശി, ഇന്നസെന്റ് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അമൃതം ഗമയ (1987)

എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതി ഹരിഹരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, തിലകൻ, ഗീത, പാർവ്വതി തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വിയറ്റ്നാം കോളനി (1992)

സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, ഇന്നസെന്റ്, കനക തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചന്ദ്രലേഖ (1998)

പ്രിയദർശൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, സുകന്യ, പൂജ ബത്ര, നെടുമുടി വേണു തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പിൻഗാമി (1994)

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, തിലകൻ, കനക തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കന്മദം (1998)

ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, മഞ്ജു വാര്യർ, ലാൽ, കെ.പി.എ.സി. ലളിത തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പഞ്ചാഗ്നി (1986)

എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി ഹരിഹരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, ഗീത, നദിയ മൊയ്തു, തിലകൻ തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നോക്കെത്താ ദൂരത്തു കണ്ണുംനട്ട് (1984)

ഫാസിൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, നദിയ മൊയ്തു, പദ്മിനി തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Best Mohanlal Movies To Watch On SunNxt: സൺ നെക്‌സ്റ്റിൽ ലഭ്യമായ മോഹന്‍ലാല്‍ ചിത്രങ്ങള്‍

സദയം (1992)

എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, തിലകൻ,നെടുമുടി വേണു തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Mohanlal OTT Movies: Kalapani

കാലാപാനി (1996)

പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, പ്രഭു, അം‌രീഷ് പുരി,തബ്ബു, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.മികച്ച കലാസംവിധാനം, ഛായാഗ്രഹണം തുടങ്ങിയ വിഭാഗങ്ങളിലെ ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ ചിത്രം കരസ്ഥമാക്കി.

സീസൺ (1989)

പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ,ഗാവിൻ പക്കാർഡ്, മണിയൻപിള്ള രാജു, ശാരി തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

താളവട്ടം (1986)

പ്രിയദർശൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, നെടുമുടി വേണു, കാർത്തിക, ലിസി തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

രാജാവിന്റെ മകൻ (1986)

തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, രതീഷ്, സുരേഷ് ഗോപി, അംബിക തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മഴ പെയ്യുന്നു മദ്ധളം കൊട്ടുന്നു (1986)

പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, മുകേഷ്, ശ്രീനിവാസൻ, ലിസി തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഛോട്ടാ മുംബൈ (2007)

അൻവർ റഷീദ് സം‌വിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, ഭാവന, സായി കുമാർ,ജഗതി ശ്രീകുമാർ തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Best Mohanlal Movies To Watch On Manorama MAX: മനോരമ മാക്സിൽ ലഭ്യമായ മോഹന്‍ലാല്‍ ചിത്രങ്ങള്‍

ഉദയനാണ് താരം (2005)

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, മീന തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Mohanlal OTT Movies: Varavelpu

Best Mohanlal Movies To Watch On Amazon Prime Video: ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമായ മോഹന്‍ലാല്‍ ചിത്രങ്ങള്‍

വരവേൽപ്പ് (1989)

ശ്രീനിവാസൻ കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, മുരളി, രേവതി, തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Best mohanlal movies to watch on ott