/indian-express-malayalam/media/media_files/uploads/2020/08/Rhea-4.jpg)
തന്റേയും കുടുംബത്തിന്റേയും ജീവന് ഭീഷണിയുണ്ടെന്ന് നടിയും മോഡലുമായ റിയ ചക്രവർത്തി. വീടിനു മുന്നിലെ വാതിലിന് പുറത്ത് തന്റെ പിതാവിനെ മാധ്യമപ്രവർത്തകർ വളഞ്ഞിരിക്കുന്നതിന്റെ വീഡിയോ റിയ സോഷ്യൽ മീഡിയയിൽ പങ്കു വച്ചു.
സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തോട് താനും തന്റെ കുടുംബവും പൂർണമായും സഹകരിക്കുന്നുണ്ടെന്നും എന്നാൽ വീടിനു പുറത്തു പോലും നടക്കുന്ന ഇത്തരം കോലാഹലങ്ങൾ തങ്ങളെ പുറത്തിറങ്ങാൻ പോലും പറ്റാതെ ബുദ്ധിമുട്ടിക്കുന്നുവെന്ന് റിയ പറഞ്ഞു.
"ഇത് എന്റെ വീടിന്റെ കോമ്പൗണ്ടിനുള്ളിൽ നിന്നുള്ള ദൃശ്യമാണ്. ഈ വീഡിയോയിൽ കാണുന്ന മനുഷ്യൻ റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥനായ എന്റെ പിതാവ് ഇന്ദ്രജിത് ചക്രവർത്തിയാണ്. ഇഡി, സിബിഐ, വിവിധ അന്വേഷണ അധികാരികൾ എന്നിവരുമായി സഹകരിക്കാൻ ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുകയാണ്. എന്റെയും എന്റെ കുടുംബത്തിന്റേയും ജീവന ഭീഷണിയുണ്ട്. ഞങ്ങൾ ലോക്കൽ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും അവിടെ പോകുകയും ചെയ്തു. എന്നാൽ ഒരു സഹായവും ലഭിച്ചില്ല. അവരെ സമീപിക്കാൻ ഞങ്ങളെ സഹായിക്കാൻ ഞങ്ങൾ അന്വേഷണ അധികാരികളെ അറിയിച്ചിട്ടുണ്ട്. അവരിൽ നിന്നും ഒരു സഹായവും ലഭിച്ചില്ല.
Read More: റിയ ചക്രവർത്തിക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കേസെടുത്തു
ആവശ്യപ്പെട്ട വിവിധ ഏജൻസികളുമായി സഹകരിക്കാൻ വേണ്ടിയുള്ള ഞങ്ങൾ സഹായം മാത്രമാണ് ആവശ്യപ്പെടുന്നത്. ഈ അന്വേഷണ ഏജൻസികളുമായി സഹകരിക്കുന്നതിനായി ദയവായി സംരക്ഷണം നൽകണമെന്ന് ഞാൻ മുംബൈ പോലീസിനോട് അഭ്യർത്ഥിക്കുന്നു. കോവിഡ് കാലത്ത്, ഈ അടിസ്ഥാന ക്രമസമാധാന നിയന്ത്രണങ്ങൾ നൽകേണ്ടതുണ്ട്."
Read in English: There is a threat to my life and my family’s life: Rhea Chakraborty
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.