ന്യൂഡൽഹി: മോഡലും അഭിനേത്രിയുമായ റിയ ചക്രവർത്തിക്കും മറ്റ് ഏതാനും പേർക്കുമെതിരേ മയക്കുമരുന്ന് നിയമപ്രകാരം നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ‌സി‌ബി) എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയക്കെതിരെ എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചിരുന്നു. റിയയെ ചോദ്യം ചെയ്ത ഇഡി അവർക്ക് നിരോധിത മയക്കുമരുന്നുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കാവുന്ന തരത്തിലുള്ള ചില തെളിവുകൾ സിബിഐയ്ക്കും എൻസിബിക്കും കൈമാറിയിരുന്നു.

നർകോടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബസ്റ്റൻസസ് ആക്ടിലെ (എൻഡിപിഎസ്) വകുപ്പുകൾ പ്രകാരമാണ് എൻസിബി റിയക്കെതിരെ കേസെടുത്തത്. എൻഡിപിഎസിലെ 28 (കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ശ്രമങ്ങൾക്കുള്ള ശിക്ഷ), 29 (കുറ്റകൃത്യത്തിനും ക്രിമിനൽ ഗൂഢാലോചനയ്ക്കുമുള്ള ശിക്ഷ), 20-ബി (കഞ്ചാവ് ഉപയോഗിക്കുന്നതോ കൈവശം വയ്ക്കുന്നതോ വിൽപന നടത്തുന്നതോ ചെയ്യുന്നത്) വകുപ്പുകൾ പ്രകാരമാണ് എൻസിബി എഫ്ഐആർ രജിസ്ട്രർ ചെയ്തത്.

Read More: സുശാന്തി‌ന്റെ മരണം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

“എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഞങ്ങൾ നിയമപരമായ ഉപദേശം തേടിയിരുന്നു,” എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അന്വേഷണത്തിനിടെ ചില വിവരങ്ങൾ ലഭിച്ചതായും ഈ ലഭ്യമായ “പ്രാഥമിക വിവരങ്ങൾ” രണ്ട് ഫെഡറൽ ഏജൻസികളുമായി പങ്കിട്ടതായും ഇഡി അധികൃതർ പറഞ്ഞെങ്കിലും അവർ ഏതു തരത്തിലുള്ള വിവരമാണ് ലഭിച്ചതെന്നതിന്റെ വിശദാംശങ്ങൾ നൽകിയില്ല.

എന്നാൽ റിയയുടെ അഭിഭാഷകൻ ഈ ആരോപണങ്ങൾ നിഷേധിച്ചു. റിയ ജീവിതത്തിൽ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല എന്നും അവർ രക്തപരിശോധനയ്ക്ക് തയ്യാറാണെന്നും ആരോപണങ്ങൾക്ക് മറുപടിയായി അഭിഭാഷകൻ സതീഷ് മനേഷിന്ദെ പറഞ്ഞു.

ജൂൺ 14 ന് മുംബൈയിലെ ബാന്ദ്രയിലെ വീട്ടിൽ 34കാരനായ സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം നടത്തുന്നുണ്ട്. ഇതിനാലാണ് സിബിഐക്ക് ഇഡി വിവരങ്ങൾ കൈമാറിയത്. രാജ്യത്തെ ഫെഡറൽ നർകോടിക് ഏജൻസി എന്ന നിലയിൽ എൻഎബിക്കും വിവരങ്ങൾ കൈമാറി.

Read More: സുശാന്തിന്റെ സഹോദരി തന്നെ ലൈംഗികമായി അതിക്രമിച്ചെന്ന് റിയ ചക്രവർത്തി

28 കാരിയായ റിയയെ ഈ കേസിൽ എൻഫോഴ്സ്മെന്റ് രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സുശാന്തുമായി താൻ ലിവ്ഇൻ റിലേഷൻഷിപ്പിലാണെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ റിയ പറഞ്ഞിരുന്നു.

റിയ, അവരുടെ പിതാവ് ഇന്ദ്രജിത് ചക്രവർത്തി, അമ്മ സന്ധ്യ ചക്രവർത്തി, സഹോദരൻ ഷോയിക്, സുശാന്തിന്റെ മാനേജർമാരായ സാമുവൽ മിറാൻഡ, ശ്രുതി മോദി എന്നിവർക്കും അജ്ഞാതരായ മറ്റു ചിലർക്കുമെതിരെ സുശാന്തിന്റെ പിതാവ് കെ കെ സിംഗ് ജൂലൈ 25 ന് പട്നയിൽ ബിഹാർ പോലീസിൽ പരാതി നൽകിയിരുന്നു. തന്റെ മകനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു എന്നാണ് അദ്ദേഹം പരാതി നൽകിയത്. ഈ എഫ്‌ഐ‌ആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം ആരംഭിച്ചത്.

Read More: Sushant Singh Rajput case: Rhea Chakraborty booked under Narcotic Drugs Act

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook