scorecardresearch

The Kashmir Files: 'ദി കശ്മീർ ഫയൽസ്' സിനിമയ്ക്ക് കർണാടകയിലും ഗുജറാത്തിലും നികുതിയിളവ്

കശ്മീരി പണ്ഡിറ്റുകളുടെ പലായനമാണ് ചിത്രം പറയുന്നത്

കശ്മീരി പണ്ഡിറ്റുകളുടെ പലായനമാണ് ചിത്രം പറയുന്നത്

author-image
Entertainment Desk
New Update
The Kashmir Files movie, The Kashmir Files review, The Kashmir Files box office, The Kashmir Files story

കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന 'ദി കശ്മീർ ഫയൽസ്'

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ 'ദി കശ്മീർ ഫയൽസ്' കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. കശ്മീരി പണ്ഡിറ്റുകളുടെ പലായനമാണ് ചിത്രം പറയുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Advertisment
The Kashmir Files movie, The Kashmir Files review, The Kashmir Files box office, The Kashmir Files story

ചിത്രത്തിന്റെ ചരിത്രപരമായ പ്രസക്തി

1987ന് ശേഷം കശ്മീരിൽ ഉണ്ടായ കലാപങ്ങളെ തുടർന്ന് നിരവധി കശ്മീരി പണ്ഡിറ്റുകൾക്ക് കശ്മീർ വിടേണ്ടതായി വന്നുവെന്നാണ് ചരിത്രം പറയുന്നത്. 400ൽ അധികം കശ്മീരി പണ്ഡിറ്റുകൾ കലാപത്തെ തുടർന്ന് കൊല്ലപ്പെടുകയും 1990 അവസാനമാകുമ്പോഴേക്കും 25,000ൽ അധികം കശ്‌മീരി പണ്ഡിറ്റുകൾക്ക് സംസ്ഥാനം വിടേണ്ട അവവസ്ഥയുണ്ടായി എന്നാണ് ചരിത്രം. അന്ന് കലാപം നേരിട്ട് അനുഭവിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രം ഒരുക്കിയിരിക്കുന്നത്.

The Kashmir Files movie, The Kashmir Files review, The Kashmir Files box office, The Kashmir Files story

നികുതിയിളവ് നൽകി സർക്കാരുകൾ

വെള്ളിയാഴ്ച തിയേറ്ററിൽ എത്തിയ ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഗുജറാത്ത്, കർണാടക സർക്കാരുകൾ. ചിത്രത്തിന് നികുതിയില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മയും ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു.

The Kashmir Files review: ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണം

ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വളരെ രാഷ്ട്രീയ പ്രാധാന്യമുള്ള സംഭവമായതിനാൽ ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ രണ്ട് തരത്തിലുള്ള ചർച്ചകൾ സജീവമായിരുന്നു. റിലീസിന് ശേഷം രണ്ട് തട്ടിലുള്ള പ്രതികരണങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. ഇന്ത്യൻ എക്സ്പ്രസിന്റെ ചലച്ചിത്ര നിരൂപകയായ ശുബ്ര ഗുപ്ത 1.5 സ്റ്റാറാണ് ചിത്രത്തിന് നൽകിയത്. കുടിയിറക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ വേദന പങ്കുവെക്കാൻ ചിത്രത്തിന് കഴിയുന്നുണ്ടെന്ന് അവർ പറയുന്നു. അനുപം ഖേറിന്റെ പുഷ്ക്കർ എന്ന കഥാപാത്രം ചിലയിടങ്ങളിൽ അല്പം ഓവറായി തോന്നുമെങ്കിലും പ്രേക്ഷകരിൽ തങ്ങി നിൽകുന്നതാണെന്നും ചിത്രത്തിന്റെ റിവ്യൂയിൽ പറയുന്നു. റിവ്യൂ ഇവിടെ വായിക്കാം.

Advertisment
Anupam Kher, The Kashmir Files movie, The Kashmir Files review, The Kashmir Files box office, The Kashmir Files story

The Kashmir Files box office collection: ബോക്സ് ഓഫീസ് കളക്ഷൻ

സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ചിത്രത്തിന് ബോക്സ് ഓഫീസിൽ ആദ്യ ദിനം മികച്ച കളക്ഷനാണ് ലഭിച്ചത്. ഇന്ത്യയിൽ 630 സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം 3.55 കോടിയാണ് ആദ്യ ദിനം നേടിയത്. രണ്ടാം ദിനം ഇത്  8.50 കോടിയായി ഉയർന്നു. പ്രദർശനം മൂന്നാം ദിനത്തിലേക്ക് എത്തുമ്പോൾ 12.05 കോടിയാണ് ചിത്രത്തിന് ഇതുവരെ ലഭിച്ച കളക്ഷൻ.

publive-image

Also Read: Bheeshma Parvam: ഭീഷ്മ തകർത്ത റെക്കോർഡുകൾ

Kashmir Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: