14 വർഷത്തെ ഇടവേളയ്ക്ക് ശേഷം അവർ ഒന്നിച്ചപ്പോൾ
ബിഗ് ബിയ്ക്ക് ശേഷം അമൽ നീരദ്- മമ്മൂട്ടി ഒരുമിക്കുന്നു എന്നതായിരുന്നു ഭീഷ്മപർവ്വത്തെ ആദ്യം മുതൽ വാർത്തകളിൽ ശ്രദ്ധേയമാക്കിയത്. ബിഗ് ബി ടീമിൽ നിന്ന് പ്രേക്ഷകർ എന്തു പ്രതീക്ഷിച്ചോ അത് തിരികെ നൽകാൻ ഭീഷ്മപർവ്വത്തിനു സാധിച്ചു.

Bheeshma Parvam & The Godfather: ഗോഡ് ഫാദറിന്റെ അഡാപ്റ്റേഷൻ
ലോകസിനിമയിലെ ഒരു നാഴികക്കല്ലാണ് ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ ‘ഗോഡ്ഫാദര്.’ ഇറ്റാലിയന്‍ മാഫിയയുടെ വൈരത്തിന്റെ കഥ പറഞ്ഞ ചിത്രം ആഖ്യാനരീതി കൊണ്ടും അഭിനയം കൊണ്ടും വരും തലമുറയ്ക്ക് പാഠപുസ്തകമായി. ഏതു ‘ഗ്യാങ്ങ്സ്റ്റർ’ സിനിമയെടുത്താലും അതില്‍ ‘കോര്ളിയോണി’കള്‍ കയറി വരുന്ന അവസ്ഥ. ആ കൂട്ടത്തിലേക്ക് മലയാള സിനിമയുടെ സംഭാവനയാണ് ഏറ്റവും പുതിയ അമല്‍ നീരദ്-മമ്മൂട്ടി ചിത്രം ‘ഭീഷ്മപര്‍വ്വം.

Read more: Bheeshma Parvam Movie Review & Rating: ഒരു ക്ലാസ് മാസ് പടം; ‘ഭീഷ്മപർവ്വം’ റിവ്യൂ

Mammootty Movies: കോവിഡ് ബ്രേക്കിനു ശേഷം മമ്മൂട്ടി ആദ്യം ചെയ്യുന്ന ചിത്രം
അഭിനയത്തിൽ സജീവമായതിനു ശേഷം ഏറ്റവും കൂടുതൽ ദിവസങ്ങൾ സിനിമയിൽ നിന്നും മമ്മൂട്ടി വിട്ടുനിന്നത് കോവിഡ് കാലത്താണ്. വായനയിലും വർക്കൗട്ടിലും തന്റെ ഇഷ്ടങ്ങളിലും മുഴുകുക മാത്രമായിരുന്നില്ല താരം, തന്റെയുള്ളിലെ സിദ്ധികളെ മിനുക്കിയെടുക്കുന്ന സാധനയുടെ കാലമായിരുന്നു അതെന്ന് ഓർമ്മപ്പെടുത്തുകയാണ് ആ നീണ്ട ബ്രേക്കിനു ശേഷം മമ്മൂട്ടി അഭിനയിച്ച ‘ഭീഷ്മപർവ്വം’

Bheeshma Parvam & Mahabharatha: മഹാഭാരതത്തിന്റെ ഏടുകൾ
മലയാളം റഫറൻസുകളാൽ സമ്പന്നമാണ് ഭീഷ്മപർവ്വം. ഭീഷ്മരേയും കൗരവ- പാണ്ഡവ പക്ഷത്തെയുമെല്ലാം ‘ഭീഷ്മപർവ്വ’ത്തിന്റെ അടരുകളിൽ വ്യക്തമായി കാണാം.
Read more: ‘ഭീഷ്മപർവ്വ’ത്തിലെ മഹാഭാരതം

Bheeshma Parvam Box Office Collection: ബോക്സ് ഓഫീസ് കളക്ഷൻ
കോവിഡ് ലോക്ക്ഡൗൺ കാരണം പ്രതിസന്ധിയിലായ സിനിമ വ്യവസായത്തിന് വലിയ ആശ്വാസം നൽകി കൊണ്ട് ബോക്സ് ഓഫീസിൽ പുത്തൻ റെക്കോർഡുകൾ തീർക്കുകയാണ് ഭീഷ്മപർവ്വം. മലയാളത്തിലെ പണംവാരി പടങ്ങളുടെ പട്ടികയിൽ മുന്‍പന്തിയിലുള്ള മോഹൻലാലിന്റെ ‘ലൂസിഫറി’നെ ബോക്സ് ഓഫീസിൽ ‘ഭീഷ്മപർവ്വം’ മറികടന്നെന്നാണ് കണക്കുകൾ.