scorecardresearch

കോവിഡ് കാലത്ത് മരം നട്ട് വിജയ്; ചിത്രങ്ങൾ

തെലുങ്ക് താരം മഹേഷ് ബാബുവിന്റെ ചലഞ്ച് ഏറ്റെടുക്കുകയായിരുന്നു വിജയ്

തെലുങ്ക് താരം മഹേഷ് ബാബുവിന്റെ ചലഞ്ച് ഏറ്റെടുക്കുകയായിരുന്നു വിജയ്

author-image
Entertainment Desk
New Update
Vijay, Vijay latest photos, Vijay home, Green India Challenge , Vijay took Green India Challenge, വിജയ്

സിനിമാ ചിത്രീകരണത്തിൽ നിന്നും പൊതുപരിപാടികളിൽ നിന്നുമെല്ലാം അകന്ന് കോവിഡ് കാലത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് താരങ്ങൾ. സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാനും താരങ്ങൾ സമയം കണ്ടെത്താറുണ്ട്. നടൻ വിജയിന്റെ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

ചെന്നൈയിലെ തന്റെ വീട്ടുമുറ്റത്ത് മരം നടുകയാണ് താരം. ഗ്രീൻ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായാണ് താരം മരം നട്ടിരിക്കുന്നത്. തെലുങ്ക് താരം മഹേഷ് ബാബു ആയിരുന്നു ചലഞ്ചിലേക്ക് വിജയ്‌യെ നോമിനേറ്റ് ചെയ്തത്. മരം നടുന്ന ചിത്രങ്ങൾ താരം തന്നെയാണ് ട്വീറ്റ് ചെയ്തിരികക്കുന്നത്.

Read more: ‘മാസ്റ്റര്‍’ ചിത്രത്തിനായി വിജയ്‌ വാങ്ങിയത് 80 കോടിയോ ?

തമിഴകത്തു നിന്നും തെലുങ്ക് സിനിമാലോകത്തു നിന്നും നിരവധി താരങ്ങൾ ഈ ചലഞ്ചിന്റെ ഭാഗമായിരുന്നു. മഹേഷ് ബാബുവും ചലഞ്ച് ഏറ്റെടുത്ത് ഒരു വീഡിയോ പങ്കുവച്ചിരുന്നു. തന്റെ പിറന്നാൾ ദിനത്തിലായിരുന്നു ചലഞ്ചിന്റെ ഭാഗമായി ഹൈദരാബാദിലെ തന്റെ വീട്ടിൽ മഹേഷ് ബാബു മരം നട്ടത്. ആഗസ്ത് 9നായിരുന്നു താരത്തിന്റെ ജന്മദിനം.

Advertisment

Mahesh Babu Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: