‘മാസ്റ്റര്‍’ ചിത്രത്തിനായി വിജയ്‌ വാങ്ങിയത് 80 കോടിയോ ?

എ ആർ മുരുഗദോസ് ചിത്രം ‘ദർബാറി’നായി 118 കോടി രൂപ ലഭിച്ചതായി പറയപ്പെടുന്ന രജനികാന്ത് ആണ് നിലവില്‍ തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്‍

vijay, vijay salary, vijay master, master movie, master, master tamil movie, vijay news, vijay latest

തമിഴ് സൂപ്പര്‍ താരം വിജയ്‌ തന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘മാസ്റ്ററിന്’ വാങ്ങിയ പ്രതിഫലം എണ്‍പത് കോടി എന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനു മുന്‍പ് അദ്ദേഹം അഭിനയിച്ച ‘ബിഗില്‍’ എന്ന ചിത്രത്തിന് അമ്പത് കോടി വാങ്ങിയതായും അടുത്തിടെ നടന്ന ആദായനികുതി അന്വേഷണത്തില്‍ കണ്ടെത്തി. രണ്ടു ചിത്രങ്ങള്‍ക്കായും കൈപ്പറ്റിയ ശമ്പളത്തിന് നടൻ നികുതിയും കൃത്യമായി നൽകി എന്നും കണ്ടെത്തിയതായി ആദായനികുതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

എ ആർ മുരുഗദോസ് ചിത്രം ‘ദർബാറി’നായി 118 കോടി രൂപ ലഭിച്ചതായി പറയപ്പെടുന്ന രജനികാന്ത് ആണ് നിലവില്‍ തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്‍. ചിത്രം ബോക്സോഫീസിൽ പരാജയമടഞ്ഞതിനു പിന്നാലെ, സൂപ്പർ താരം തന്റെ അടുത്ത സിനിമയായ ‘അണ്ണാത്തെ’യ്ക്കുള്ള പ്രതിഫലം കുറച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അജിത്‌ നായകനായ ‘വിശ്വാസം’ സംവിധാനം ചെയ്ത ശിവയാണ് ‘അണ്ണാത്തെ’ ഒരുക്കുന്നത്..

പ്രതിഫലത്തിന്റെ കാര്യത്തില്‍ രജനികാന്തിന് തൊട്ടു പിന്നില്‍ ആണ് വിജയ്‌. സൺ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന തന്‍റെ അടുത്ത ചിത്രത്തിന് വിജയ്‌ 100 കോടി രൂപ പ്രതിഫലം വാങ്ങുമോ എന്നും ചര്‍ച്ചകളുണ്ട്. ‘ദളപതി 65’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എ ആര്‍ മുരുഗദോസ് ആയിരിക്കും എന്നാണു അറിയാന്‍ കഴിയുന്നത്‌. അങ്ങനെയെങ്കില്‍, ‘തുപ്പാക്കി,’ ‘കത്തി,’ ‘സർക്കാർ’ എന്നിവയ്ക്ക് ശേഷം വിജയ്-എ ആർ മുരുഗദോസ് ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാകും ഇത്.

Read in English: Master: Vijay gets Rs 80 crore pay cheque?

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Master thalapathy vijay gets rs 80 crore pay cheque

Next Story
ഭാര്യയ്ക്കൊപ്പമുളള പ്രണയ ചിത്രം പങ്കുവച്ച് നടൻMadhavan, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com