scorecardresearch

ദോശ ചുട്ട് വിജയ്; വൈറലായി പഴയ വീഡിയോ

അഭിമുഖം ചെയ്യാനെത്തിയ റിപ്പോർട്ടർ വിജയ്‌യോട് ഞങ്ങൾക്ക് ദോശ ചുട്ടു തന്നുകൂടെയെന്ന് ചോദിക്കുമ്പോൾ നല്ല ദോശ ചുട്ടുതരാമെന്ന് വിജയ് മറുപടി പറയുന്നു. അടുക്കളയിലേക്ക് ചെന്ന് നല്ല ചൂടു ദോശ വിജയ് ചുട്ടുകൊടുക്കുന്നതും വീഡിയോയിൽ കാണാം

അഭിമുഖം ചെയ്യാനെത്തിയ റിപ്പോർട്ടർ വിജയ്‌യോട് ഞങ്ങൾക്ക് ദോശ ചുട്ടു തന്നുകൂടെയെന്ന് ചോദിക്കുമ്പോൾ നല്ല ദോശ ചുട്ടുതരാമെന്ന് വിജയ് മറുപടി പറയുന്നു. അടുക്കളയിലേക്ക് ചെന്ന് നല്ല ചൂടു ദോശ വിജയ് ചുട്ടുകൊടുക്കുന്നതും വീഡിയോയിൽ കാണാം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
vijay, actor, ie malayalam

ലോക്ക്ഡൗൺ സമയത്ത് സിനിമാ താരങ്ങളുടെ പഴയ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി തുടങ്ങിയിട്ടുണ്ട്. താരങ്ങളുടെ ആരാധകർ തന്നെയാണ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. ഇത്തരത്തിൽ ദളപതി വിജയ്‌യുടെ പഴയൊരു അഭിമുഖ വീഡിയോയും വൈറലായി മാറിയിട്ടുണ്ട്.

Advertisment

വളരെ ചെറുപ്പത്തിലേ സിനിമയിലെത്തിയ നടനാണ് വിജയ്. ആദ്യ കാലത്ത് വിജയ്‌യുടെ പല സിനിമകളും പരാജയപ്പെട്ടിരുന്നു. പൂവേ ഉണക്കാകെ, മാതലുക്ക് മര്യാദെ, തുളളാതെ മനവും തുളളും തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് വിജയ് തമിഴ് സിനിമാ രംഗത്തെ തന്റെ ചുവടുറപ്പിച്ചത്. പ്രണയനായകനിൽനിന്നും പിന്നീട് ആക്ഷൻ ഹീറോയിലേക്ക് വിജയ് ചുവടു മാറുകയായിരുന്നു.

Read More:കൂട്ടുകാർക്കൊപ്പം വിജയുടെ മകന്റെ ഡാൻസ്; വീഡിയോ

വിജയ്‌യുടെ പഴയൊരു അഭിമുഖ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അഭിമുഖം ചെയ്യാനെത്തിയ റിപ്പോർട്ടർ വിജയ്‌യോട് ഞങ്ങൾ ദോശ ചുട്ടു തന്നുകൂടെയെന്ന ചോദിക്കുമ്പോൾ നല്ല ദോശ ചുട്ടുതരാമെന്ന് വിജയ് മറുപി പറയുന്നു. അടുക്കളയിലേക്ക് ചെന്ന് നല്ല ചൂടു ദോശ വിജയ് ചുട്ടുകൊടുക്കുന്നതും വീഡിയോയിൽ കാണാം. റൗണ്ട് ഷേപ്പിൽ നല്ല മൊരിഞ്ഞ ദോശയുണ്ടാക്കുന്ന വിജയ്‌യുടെ പാചക വൈദഗ്ധ്യത്തെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.

Advertisment

അഭിമുഖത്തിൽ തന്റെ വ്യായാമശീലത്തെക്കുറിച്ചും വിജയ് പറയുന്നുണ്ട്. വർക്ക്ഔട്ടിനായി ജിമ്മിൽ പോകാറില്ലെന്നും വീട്ടിൽ കുറച്ച് ഉപകരണങ്ങൾ ഉണ്ടെന്നും അവയിലാണ് ചെയ്യുന്നതെന്നും വിജയ് വ്യക്തമാക്കി. ആ സ്ഥലം കാണിക്കാമോയെന്ന് ചോദിക്കുമ്പോൾ സന്തോഷത്തോടെ വിജയ് അങ്ങോട്ട് കൊണ്ടുപോകുന്നുണ്ട്. വർഷങ്ങൾക്കു മുൻപ് ഷൂട്ട് ചെയ്ത വീഡിയോ ഇപ്പോൾ ലക്ഷക്കണക്കിന പേരാണ് കണ്ടിരിക്കുന്നത്.

Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: