കൂട്ടുകാർക്കൊപ്പം വിജയുടെ മകന്റെ ഡാൻസ്; വീഡിയോ

കൂട്ടുകാർക്കൊപ്പം കാറിൽ പാട്ട് ആസ്വദിച്ച് ഡാൻസ് കളിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്

vijay, jason sanjay, ie malayalam

വിജയ്‌യുടെ മകൻ ജാസൺ സഞ്ജയാണ് കുറച്ചു നാളുകളായി സോഷ്യൽ ലോകത്തെ താരം. ജാസണിന്റെ പുതിയ ഫൊട്ടോകളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്. അടുത്തിടെ രാത്രിയിൽ ഡ്രൈവ് ചെയ്തു പോകുന്ന ജാസണിന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ മറ്റൊരു വീഡിയോയാണ് ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്.

കൂട്ടുകാർക്കൊപ്പം കാറിൽ പാട്ട് ആസ്വദിച്ച് ഡാൻസ് കളിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. നൈറ്റ് പാർട്ടി മൂഡിലാണ് ജാസണും കൂട്ടുകാരുമെന്ന് വീഡിയോയിൽനിന്നും വ്യക്തം. കൂട്ടുകാർക്കൊപ്പമുളള ജാസണിന്റെ ഒരു ഫൊട്ടോയും അടുത്തിടെ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിരുന്നു.

നേരത്തെ പാട്ട് ആസ്വദിച്ച് ഡ്രൈവ് ചെയ്യുന്ന ജാസണിന്റെ വീഡിയോയാണ് വൈറലായത്. സെക്കൻഡുകൾ മാത്രമുളള വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്.

സംവിധായകനും നിർമാതാവും എഴുത്തുകാരനുമായിരുന്ന മുത്തച്ഛൻ എസ്.എ.ചന്ദ്രശേഖറിന്റെയും അച്ഛന്റ വിജയ്‌യുടെയും പാത പിൻതുടർന്ന് സിനിമ തന്നെയാണ് ജാസണും കരിയറായി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നത്. കാനഡയിൽ ഫിലിം സ്റ്റഡീസ് പഠിക്കുകയാണ് ജാസൺ. ജംങ്ഷൻ എന്ന ഷോർട്ട് ഫിലിമിലൂടെ ആരാധകരെ കയ്യിലെടുത്ത താരമാണ് ജാസൺ. തന്റെ സുഹൃത്തുക്കൾക്കൊപ്പം ചേർന്നായിരുന്നു ജാസൺ ചിത്രമൊരുക്കിയത്. വിജയ്‌യെ പോലെ മകനും നടനാവുമോ അതോ സംവിധാന രംഗത്തേക്കാണോ കടക്കുക എന്നറിയാനുളള ആകാംക്ഷയിലാണ് ദളപതി ആരാധകർ.

Read More: വർക്ക്ഔട്ട്, സ്കിൻകെയർ, ചെടി പരിചരണം; ലോക്ക്ഡൗൺ ദിനത്തിൽ അഹാന ചെയ്യുന്ന 10 കാര്യങ്ങൾ

രണ്ടുമക്കളാണ് വിജയ്- സംഗീത ദമ്പതികൾക്ക്. സഞ്ജയും ദിവ്യ സാഷയും. രണ്ടു പേരും അച്ഛന്റെ സിനിമകളിൽ ബാലതാരങ്ങളായി തലകാണിച്ചിട്ടുണ്ട്. വേട്ടൈക്കാരൻ സിനിമയിലെ ഒരു പാട്ടിൽ മകൻ സഞ്ജയ് വിജയ്‌യോടൊപ്പം അഭിനയിച്ചിരുന്നു, ‘തെരി’യിൽ മകൾ ദിവ്യ സാഷയും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vijay son jason sanjay night party dance videos go viral511656

Next Story
നിഴലായി കൂടെ നടക്കുന്നവന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടിmammootty, george makeup man, mammootty george relation, mammootty george makeup man photos, mammootty news, mammootty latest photos, മമ്മൂട്ടി, ജോർജ്
The moderation of comments is automated and not cleared manually by malayalam.indianexpress.com