/indian-express-malayalam/media/media_files/2025/07/28/thalaivan-thalaivii-ott-release-date-platform-2025-07-28-13-01-22.jpg)
Thalaivan Thalaivii OTT Release Date & Platform
Thalaivan Thalaivii OTT Release Date & Platform: വിജയ് സേതുപതിയും നിത്യ മേനനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് തലൈവൻ തലൈവി. പസങ്ക, കേഡി ബില്ല കില്ലാഡി രംഗ, കടയ്ക്കുട്ടി സിങ്കം, എതര്‍ക്കും തുനിന്തവന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ പാണ്ഡിരാജ് സംവിധാനം ചെയ്ത ചിത്രം ജൂലൈ 25നാണ് തിയേറ്ററുകളിലെത്തിയത്.
തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം ഇതിനകം തന്നെ വിറ്റുപോയി കഴിഞ്ഞു. തിയേറ്റർ റിലീസ് കഴിഞ്ഞ് ഒരു മാസം പിന്നിടുന്നതിനു മുൻപെ തന്നെ ഒടിടിയിലേക്ക് എത്താൻ ഒരുങ്ങുകയാണ് ഈ റൊമാന്‍റിക് കോമഡി ചിത്രം.
ചിത്രത്തിൽ ആകാശവീരന്‍ എന്ന കഥാപാത്രമായി വിജയ് സേതുപതി എത്തുമ്പോൾ ആകാശവീരന്‍റെ ഭാര്യ പേരരശിയെയാണ് നിത്യ മേനന്‍ അവതരിപ്പിക്കുന്നത്. 19 (1) (എ) എന്ന ചിത്രത്തിനു ശേഷം വിജയ് സേതുപതിയും നിത്യ മേനനും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണിത്.
Also Read: സിനിമാമേഖലയിലെ പലരുടെയും നട്ടെല്ല് ബാങ്ക് ബാലൻസുമായി കണക്റ്റഡാണ്; വിമർശനവുമായി വിധു വിനോദ് ചോപ്ര
ചെമ്പൻ വിനോദും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തലൈവാസല്‍ വിജയ്, ശരവണന്‍, ആര്‍ കെ സുരേഷ്, റോഷിനി ഹരിപ്രിയന്‍ , യോഗി ബാബു, ആർ.കെ.സുരേഷ് , ദീപ, ജാനകി സുരേഷ്, മൈനാ നന്ദിനി എന്നിവരും ചിത്രത്തിലുണ്ട്.
Also Read: New malayalam OTT Release: സോണി ലിവിൽ കാണാം ഈ 8 ചിത്രങ്ങൾ
സത്യ ജ്യോതി ഫിലിംസിന്‍റെ ബാനറില്‍ ടിജി ത്യാഗരാജന്‍ അവതരിപ്പിക്കുന്ന ചിത്രം സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജി ശരവണന്‍, സായ് സിദ്ധാര്‍ഥ് എന്നിവരാണ് സഹനിര്‍മ്മാണം. ഛായാഗ്രഹണം എം സുകുമാര്‍, കലാസംവിധാനം കെ വീരസമന്‍, എഡിറ്റിംഗ് പ്രദീപ് ഇ രാഘവ്, സ്റ്റണ്ട് മാസ്റ്റര്‍ കലൈ കിങ്സണ്‍, കൊറിയോഗ്രഫി ബാബ ഭാസ്കര്‍. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചത്.
ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് ആമസോൺ പ്രൈം വീഡിയോ ആണ്. ഓഗസ്റ്റ് 22ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
Also Read: അന്ന് ആ പൊന്നാട വാങ്ങി ഞാൻ രഞ്ജിനിയെ മുണ്ടുടുപ്പിച്ചു: കെ എസ് ചിത്ര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us