/indian-express-malayalam/media/media_files/uploads/2020/10/Nishbdham-and-Ka-Pae-Ranasingam-full-movie-leaked-online-by-Tamilrockers.jpg)
Nishbdham and Ka Pae Ranasingam full movie leaked online by Tamilrockers: തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടി സ്വപ്നമാണ് പൈറസി ലോകത്തെ അതികായന്മാരായ ‘തമിഴ് റോക്കേഴ്സ്’. സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്യുമ്പോഴേക്കും അവയെ റാഞ്ചിയെടുത്ത് തങ്ങളുടെ വെബ്സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുന്ന തമിഴ്റോക്കേഴ്സ് സിനിമ വ്യവസായത്തോട് ചെയ്യുന്ന ദ്രോഹം ചെറുതല്ല. തിയേറ്ററുകൾക്ക് മാത്രമല്ല, ഓടിടി പ്ലാറ്റ്‌ഫോമുകൾക്കും തമിഴ് റോക്കേഴ്സ് ഭീഷണിയാവുകയാണ്.
ഓടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്ത 'നിശബ്ദം', 'കാ പെ രാണസിങ്കം' എന്നീ ചിത്രങ്ങളാണ് ഇപ്പോൾ തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനുഷ്കയും മാധവനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'നിശബ്ദം', വിജയ് സേതുപതി ചിത്രം 'കാ പെ രാണസിങ്കം' എന്നിവ ഓടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്ക് അകത്താണ് തമിഴ്റോക്കേഴ്സ് റാഞ്ചിയത്. ഇന്നലെ ഗാന്ധിജയന്തി ദിനത്തിൽ ആയിരുന്നു ഇരുചിത്രങ്ങളും റിലീസ് ചെയ്തത്.
ആമസോൺ പ്രൈം വീഡിയോയിലാണ് 'നിശബ്ദം' റിലീസ് ചെയ്തത്. അതേസമയം 'സീ പ്ലെക്സി'ൽ ആണ് വിജയ് സേതുപതി ചിത്രം 'കാ പെ രാണസിങ്കം' റിലീസ് ചെയ്തത്. ചിത്രം തമിഴ്റോക്കേഴ്സ് റാഞ്ചിയതോടെ ചിത്രത്തിന്റെ കളക്ഷനെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് അണിയറപ്രവർത്തകർ. ടെലഗ്രാമിലും ചിത്രത്തിന്റെ എച്ച് ഡി പ്രിന്റുകൾ പ്രചരിക്കുന്നുണ്ട്.
തമിഴ് റോക്കേഴ്സിനും അതുപോലെയുള്ള മറ്റു പൈറസി സൈറ്റുകളും ഇന്ത്യയിൽ ബാൻ ചെയ്തിട്ടുണ്ടെങ്കിലും പ്രോക്സി സർവറുകൾ വഴി ആളുകൾക്ക് ഈ വെബ്സൈറ്റുകൾ ഉപയോഗിക്കാൻ സാധിക്കും.
What is Tamilrockers? എന്താണ് തമിഴ് റോക്കേഴ്സ്?
വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽ നിന്നും സൗജന്യമായ് ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.
തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടി സ്വപ്നമായിരുന്ന ‘തമിഴ് റോക്കേഴ്സ്’ ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടേയും പേടി സ്വപ്നമായി മാറിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്. തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചു കുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നിൽ തമിഴ് റോക്കേഴ്സ് പ്രവർത്തനവുമായി മുന്നോട്ടു പോയി.
Read more: ശരീരത്തിനും മുഖത്തിനും സൗന്ദര്യമില്ല എന്ന് കരുതിയ നാളുകൾ; ഇല്യാന പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.