ബോളിവുഡ് ഗ്ലാമർ താരം ഇല്യാന ഡിക്രൂസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ആത്മവിശ്വാസമില്ലാത്ത നാളുകളെ കുറിച്ചും സ്വയം സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഇല്യാന. ശരീരത്തിനും മുഖത്തിനും സൗന്ദര്യമില്ല എന്ന് കരുതിയ ആത്മവിശ്വാസമില്ലാതിരുന്ന ആ പഴയ നാളുകൾ ഓർക്കുകയാണ് താരം.
Read more: ഇതൊക്കെ നിങ്ങൾക്കേ പറ്റൂ; ‘ഫാദർ’ പിഷാരടിയോട് റിമി ടോമി
“എന്റെ രൂപത്തെ കുറിച്ചോർത്ത് ഞാനെപ്പോഴും വേവലാതിപ്പെട്ടിരുന്നു. എന്റ ഇടുപ്പ് വളരെ വലുതാണ്, തുടകൾക്ക് രൂപലാവണ്യമില്ല, അരക്കെട്ടുകൾ വേണ്ടത്ര ഒതുങ്ങിയതല്ല, വയറിന് ഒതുക്കമില്ല, മാറിടം ചെറുതാണ്…. മൂക്ക് നേരെയല്ല, ചുണ്ടുകൾ ആകർഷണീയമല്ല, ആവശ്യത്തിന് നീളമില്ല, കാണാൻ ഭംഗിയില്ല, ഞാനത്ര തമാശക്കാരിയോ സ്മാർട്ടോ പെർഫെക്ടോ അല്ല…” എന്നിങ്ങനെ നിരവധി അപകർഷതകൾ ഉണ്ടായിരുന്നു തനിക്കെന്ന് ഇല്യാന പറയുന്നു.
ഒടുവിൽ താൻ വ്യത്യസ്തയാണെന്നും തന്റേതായ രീതിയിൽ പിഴവുകളുള്ളവളാണെന്ന് തിരിച്ചറിയുകയും ചെയ്തെന്നും താരം കൂട്ടിച്ചേർക്കുന്നു. “എന്റെ ശരീരത്തിലെ വടുക്കളും രൂപവും ന്യൂനതകളുമാണ് എന്നെ ഞാനാക്കുന്നത്. ഞാൻ എന്റേതായ രീതിയിൽ സുന്ദരിയാണ്. അതോടെയാണ് ഞാൻ ‘പെർഫെക്റ്റ്’ ആവാനുള്ള ശ്രമങ്ങൾ നിർത്തിയത്. ലോകത്തിന്റെ കണ്ണിലെ സൗന്ദര്യത്തിന്റെ അളവു കോലുകളോട് പൊരുത്തപ്പെടാനുള്ള ശ്രമം ഞാൻ നിർത്തി. വേറിട്ടു നിൽക്കാൻ വേണ്ടിയാണ് എന്റെ ജന്മം, പിന്നെ ഞാനെന്തിന് ഫിറ്റാവാൻ ശ്രമിക്കണം?”ഇൻസ്റ്റഗ്രാം കുറിപ്പിൽ ഇല്യാന ചോദിക്കുന്നു.
ഇതാദ്യമായല്ല ‘സെൽഫ് ലവി’നെ കുറിച്ച് ഇല്യാന സംസാരിക്കുന്നത്. എല്ലാവരുടെയും ആദ്യത്തെ മുൻഗണന അവർ തന്നെയാവണമെന്നും അടുത്തിടെ ഇല്യാന പറഞ്ഞിരുന്നു.
മുംബൈയിലെ മാഹിമില്‍ ഒരു ഗോവന്‍ കത്തോലിക്ക കുടുംബത്തിൽ ജനിച്ചു വളർന്ന ഇല്യന മോഡലിങ്ങ് രംഗത്തു നിന്നുമാണ് സിനിമയിലെത്തുന്നത്. 2006ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ദേവദാസു’ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം.
പൊക്കിയ, ഖത്തര്നക്ക്, രാഖി തുടങ്ങിയ തെലുങ്ക് ചിത്രങ്ങളും, ആര്‍ഥി എന്ന തമിഴ് ചിത്രത്തിലും 2006ൽ അഭിനയിച്ചു. 2007 മുതല്‍ 2009 വരെ നിരവധി തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചു. 2010ല്‍ ‘ഹുടുഗ ഹുദുഗി’ എന്ന ചിത്രത്തിലൂടെ കന്നഡ ചലച്ചിത്രരംഗത്തും അരങ്ങേറ്റം കുറിച്ചു. 2012ല്‍ ബാര്‍ഫി എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.
Read more: ഇല്യാന ഗര്‍ഭിണിയാണെന്ന് സോഷ്യല്‍മീഡിയ; തുറന്നുപറഞ്ഞ് നടി രംഗത്ത്
ഫതാ പോസ്റ്റര്‍ നിഖില ഹീറോ, മെയിന്‍ ടെര ഹീറോ, റസ്റ്റം, മുബേകരന്,ബാദ്ഷാവ, റൈഡ്, ഹാപ്പി എന്‍ഡിംഗ്, രുസ്തം എന്നിവയാണ് മറ്റു ഹിന്ദി ചിത്രങ്ങള്‍.
അനീസ് ബസ്മി സംവിധാനം ചെയ്ത 2019 ലെ മൾട്ടിസ്റ്റാർ ചിത്രം ‘പാഗൽപന്തി’ ഇല്യാന ഒുവിൽ അഭിനയിച്ചത്. അജയ് ദേവ്ഗൻ നിർമ്മിക്കുന്ന ‘ദി ബിഗ് ബുൾ’ ആണ് ഇല്യാനയുടെ അടുത്ത ചിത്രം.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook