scorecardresearch

സൈക്കിളിൽ പോയത് ബൂത്ത് വീടിനടുത്തായതുകൊണ്ട്, വേറെ വ്യാഖ്യാനങ്ങൾ വേണ്ട: വിജയ്

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചാണ്‌ വിജയ് സൈക്കിളിൽ എത്തിയതെന്ന് പരക്കെ വ്യാഖ്യാനങ്ങൾ ഉയർന്നിരുന്നു

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചാണ്‌ വിജയ് സൈക്കിളിൽ എത്തിയതെന്ന് പരക്കെ വ്യാഖ്യാനങ്ങൾ ഉയർന്നിരുന്നു

author-image
Entertainment Desk
New Update
tamil super star vijay, vijay vote, ilayathalapathy vijay, petrol proice hike protest, vijay news, vijay vs bjp, vijay voting, ie malayalam

Elections 2021: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വിജയ് എത്തിയത് സൈക്കിളിലാണ്. ചെന്നൈ നീലാങ്കരെയിലുള്ള ബൂത്തിലെത്തിയാണ് വിജയ് വോട്ട് ചെയ്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചാണ്‌ വിജയ് സൈക്കിളിൽ എത്തിയതെന്ന് പരക്കെ വ്യാഖ്യാനങ്ങൾ ഉയർന്നു. എന്നാൽ അങ്ങനെയല്ല, പോളിങ് ബൂത്ത് വീടിന്റെ അടുത്തായതു കൊണ്ടാണ് അദ്ദേഹം സൈക്കിളിൽ യാത്ര ചെയ്യാൻ തീരുമാനിച്ചതെന്ന് വിജയ്‌യുടെ മാനേജർ റിയാസ് വ്യക്തമാക്കുന്നു.

Advertisment

Advertisment

മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. എൽദാംസ് റോഡിലെ കോർപ്പറേഷൻ സ്‌കൂളിലാണ് കമൽഹാസൻ വോട്ട് രേഖപ്പെടുത്തിയത്. മക്കളായ ശ്രുതിക്കും അക്ഷരയ്ക്കും ഒപ്പമാണ് കമൽഹാസൻ എത്തിയത്. സുഹാസിനി ഹാസൻ, അജിത്, ശാലിനി, വിജയ്, സൂര്യ, കാർത്തി, രജനീകാന്ത് എന്നിവരും രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയിരുന്നു.

Read more: താരങ്ങൾ വോട്ട് ചെയ്യാനെത്തിയപ്പോൾ; ചിത്രങ്ങൾ

തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ആകെ 6.29 കോടി വോട്ടർമാരുള്ള തമിഴ്നാട്ടിൽ 3998 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

Vijay Ilayathalapathy Vijay Tamil Nadu Assembly Elections 2021

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: