Elections 2021: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പിന്റെ ചൂടിലാണ് കേരളം ഇന്ന്. രാവിലെ മുതൽ ഓരോ പോളിങ് ബൂത്തുകൾക്ക് മുന്നിലും നീണ്ട ക്യൂവാണ്. താരങ്ങളും തങ്ങളുടെ വോട്ട് രേഖപ്പെടുത്താനായി എത്തികൊണ്ടിരിക്കുകയാണ്. മമ്മൂട്ടി, പൃഥ്വിരാജ്, ഭാര്യ സുപ്രിയ, ആസിഫ് അലി, രഞ്ജി പണിക്കർ, ഗായിക സയനോര, സിതാര കൃഷ്ണകുമാർ, നീരജ് മാധവൻ, രശ്മി സോമൻ എന്നിവരെല്ലാം ഇതിനകം വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. പൊന്നുരുന്നി സികെഎസ് സ്കൂളിലാണ് ഭാര്യ സുല്‍ഫത്തിനൊപ്പം മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്.
Read more: സൈക്കിളിലെത്തി വോട്ട് ചെയ്ത് വിജയ്; ഇന്ധന വില വർദ്ധനവിലുള്ള പ്രതിഷേധമെന്ന് ആരാധകർ
നടനും തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ കൃഷ്ണകുമാർ ഭാര്യ സിന്ധുവിനും മക്കളായ ഇഷാനിയ്ക്കും ദിയയ്ക്കും ഒപ്പമാണ് വോട്ട് ചെയ്യാനെത്തിയത്.
ഭാര്യയ്ക്കും മകൾക്കുമൊപ്പമാണ് നടൻ റഹ്മാനും വോട്ട് ചെയ്യാനെത്തിയത്.
Yes!
#election2021 #vote #citizen #rights #mandatoryselfiePosted by Sayanora Philip on Monday, April 5, 2021
#vote
Posted by Neeraj Madhav on Monday, April 5, 2021
“The vote is precious. It is the most powerful non-violent tool we have in a democratic society, and we must use it.”
— John Lewis… #mandatory #mandatoryselfie #vote #duty #democracy #reshmisomanPosted by Reshmi Soman’s Ray’s World of Colors on Monday, April 5, 2021
957 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. ഒരു കോടി 41 ലക്ഷം സ്ത്രീ വോട്ടര്‍മാരും ഒരു കോടി 32 ലക്ഷം പുരുഷവോട്ടര്‍മാരും 290 ട്രാന്‍സ്ജെൻഡേഴ്സുമാണ് ഇത്തവണ സംസ്ഥാനത്തുള്ളത്. 40,771 പോളിംങ് ബൂത്തുകള്‍, 3.5 ലക്ഷം ഉദ്യോഗസ്ഥര്‍, 60,000 പൊലീസുകാര്‍, 140 കമ്പനി കേന്ദ്രസേന എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് സുഗമമായി നടത്താൻ സജ്ജമായിരിക്കുന്നത്.
നിയമസഭയിലേക്കുള്ള 140 നിയോജകമണ്ഡലങ്ങളിലെ പൊതുതിരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള ജനവിധിയാണിത്. കോവിഡ് കാലത്ത് ഇത് രണ്ടാംതവണയാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്.
തമിഴ് നാട്ടിലും ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. എൽദാംസ് റോഡിലെ കോർപ്പറേഷൻ സ്കൂളിലാണ് കമൽ ഹാസൻ വോട്ട് രേഖപ്പെടുത്തിയത്. മക്കളായ ശ്രുതിയ്ക്കും അക്ഷരയ്ക്കും ഒപ്പമാണ് കമൽ ഹാസൻ എത്തിയത്. സുഹാസിനി ഹാസൻ, അജിത്, ശാലിനി, വിജയ്, സൂര്യ, കാർത്തി, രജിനികാന്ത്, ഖുശ്ബു, രാധിക ശരത്കുമാർ, ശിവ കാർത്തികേയൻ, വിക്രം എന്നിവരും രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയിരുന്നു.
Visuals of Superstar Rajinikanth casting his vote at Stella Maris polling booth in Chennai.#TamilNaduElections2021 pic.twitter.com/Lmc1cHdscH
— Shilpa Nair (@NairShilpa1308) April 6, 2021
.@trishtrashers #Trisha casts her vote #TNAssemblyElections2021 #TNElections2021 pic.twitter.com/y1sZCaoJW7
— Rajasekar (@sekartweets) April 6, 2021
Actress @KeerthyOfficial casted her vote#AssemblyElections2021 #வாக்களிக்கவும் #TamilNaduElections #GoVote pic.twitter.com/IovAoxZdJ5
— KC (Wear Mask & Go Vote) (@KollywoodCinima) April 6, 2021
Celebs after casting their vote in #TamilNaduElections2021 @Prasanna_actor @arunvijayno1 #Sathyaraj @vijayantony @mrsvijayantony@DoneChannel1 pic.twitter.com/J9UII8csyW
— Ramesh Bala (@rameshlaus) April 6, 2021
#Ajith Voting Pics! pc: @CECapture_#TamilNaduElections2021 #TNElections2021 pic.twitter.com/NyPiqFbuSX
— Behindwoods (@behindwoods) April 6, 2021
Our duty is to vote, please vote. I have voted #TNElection #TNElections2021 pic.twitter.com/Ns0otWJccH
— Radikaa Sarathkumar (@realradikaa) April 6, 2021
Happy me. Casted my vote. Prime duty done. pic.twitter.com/vryItI82gp
— KhushbuSundar (@khushsundar) April 6, 2021
#ChiyaanVikram cast his vote.#TNAssemblyElection2021 pic.twitter.com/60rfu1UqWB
— Sreedhar Pillai (@sri50) April 6, 2021
எங்களுடைய ஜனநாயக கடமையை ஆற்றினோம்.. pic.twitter.com/birge4MWHf
— Kameela (@nasser_kameela) April 6, 2021
തമിഴ് നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. തമിഴ്നാട്ടിൽ 3998 സ്ഥാനാർഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ആറുകോടി 28 ലക്ഷം വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലെത്തും.
Read more: ‘മമ്മൂട്ടിയ്ക്ക് എന്താ കൊമ്പുണ്ടോ?’; താരം വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തുന്നത് തടഞ്ഞ് ബിജെപി