scorecardresearch

തമിഴ് നടൻ മാരൻ അന്തരിച്ചു

രണ്ടു ദിവസം മുൻപാണ് കോവിഡ് ബാധിച്ച മാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

രണ്ടു ദിവസം മുൻപാണ് കോവിഡ് ബാധിച്ച മാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

author-image
Entertainment Desk
New Update
maran, actor maran, maran covid 19, maran dead, maran death, maran coronavirus, maran actor, maran movies, Chennai news, Tamil news

ഹാസ്യ താരമായും വില്ലൻ വേഷങ്ങളിലൂടെയും ഏറെ ശ്രദ്ധ നേടിയ തമിഴ് നടൻ മാരൻ അന്തരിച്ചു. കോവിഡിനെ തുടർന്നുണ്ടായ സങ്കീർണ്ണതകൾ മൂലമാണ് മരണം. രണ്ടു ദിവസം മുൻപാണ് അദ്ദേഹത്തെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 48 വയസ്സായിരുന്നു.

Advertisment

വിജയ് ചിത്രം ഗില്ലിയിൽ അഭിനയിച്ചതിനു ശേഷമാണ് മാരൻ ജനശ്രദ്ധ നേടി തുടങ്ങിയത്. കുരുവി, ബോസ് എങ്കിര ഭാസ്കരൻ, വേട്ടൈക്കാരൻ, തലൈനഗരം, ഏഴുമലൈ എന്നീ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പാ രഞ്ജിത്തിന്റെ 'സർപ്പാട്ട'യിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

publive-image

"താങ്ങാനാവാത്ത സങ്കടം. എപ്പോഴും ഏറെ സ്നേഹം തരുന്ന മാരൻ അണ്ണൻ. നിങ്ങളുടെ മുഖം കാണാനാവാതെ, മകൾ കരയുന്നു. സമാധാനിപ്പിക്കാൻ എനിക്ക് വാക്കുകളില്ല," മാരന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പാ രഞ്ജിത്ത് കുറിക്കുന്നു.

Read more: പാണ്ഡു, അഭിലാഷ, സുഖ്ജിന്ദര്‍; കോവിഡ്‌ കവര്‍ന്നവര്‍

Covid Death Tamil Films Actor Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: